ബെംഗളൂരു: മാണ്ഡ്യയിൽ ഭീതി പരത്തിയ പുള്ളിപ്പുലി പിടിയിൽ. മാണ്ഡ്യ മഡ്‌ലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഗ്രാമവാസികൾക്കിടയിൽ ഭീതി പരത്തിയിരുന്ന പുള്ളിപ്പുലിയാണ് കെണിയിൽ കുടുങ്ങിയത്. വയലുകൾക്ക് സമീപം പുള്ളിപ്പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിന് പിന്നാലെ ഗ്രാമവാസികൾ വനം വകുപ്പിൽ വിവരമറിയിക്കുകയായിരുന്നു.
ഇതേതുടർന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വയലിനു സമീപം വനം വകുപ്പ് പുലിയെ പിടികൂടാൻ കൂടുകൾ സ്ഥാപിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഇതിൽ പുള്ളിപ്പുലി കുടുങ്ങിയത്. രണ്ട് വയസ് പ്രായമുള്ള പുലിയെയാണ് പിടികൂടിയത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം പുലിയെ കാട്ടിലേക്ക് തുറന്നുവിട്ടതായി വനം. വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
TAGS: LEOPARD | KARNATAKA
SUMMARY: Leopard caught in Mandya causing fear amongst villagers
ഡൽഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…
തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…
കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ കൂറ്റൻ കുടിവെള്ള ടാങ്ക് തകർന്നു.ഇന്ന് പുലർച്ചെയാണ് സംഭവം. ടാങ്ക് തകർന്നതിനെ തുടർന്ന് സമീപത്തെ…
ബെംഗളൂരു: ബന്ദിപ്പുരിൽ രണ്ടുപേരെ ആക്രമിച്ച് കൊന്ന കടുവയെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഏകദേശം 13 വയസ് പ്രായമുള്ള കടുവയെയയാണ്…