Categories: KARNATAKATOP NEWS

മാണ്ഡ്യയില്‍ പുള്ളിപ്പുലിയും കുഞ്ഞുങ്ങളും പിടിയിലായി

ബെംഗളൂരു: മാണ്ഡ്യ ബി ഹൊസൂറിലെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ അഞ്ച് വയസ്സുള്ള പുള്ളിപ്പുലിയെയും രണ്ട് കുഞ്ഞുങ്ങളെയും വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. മൂന്നാഴ്ചയ്ക്കിടെ ഈ മേഖലയിൽനിന്ന് നാലാമത്തെ പുള്ളിപ്പുലിയെയാണ് ഉദ്യോഗസ്ഥർ പിടികൂടുന്നത്.

ഗ്രാമത്തിൽ പുലികളുടെ സാന്നിധ്യം പ്രദേശവാസികളിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. മൂന്നുദിവസം മുൻപാണ് ഗ്രാമവാസികൾ പുള്ളിപ്പുലിയെ ആദ്യം കണ്ടത്. വനംവകുപ്പുദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥാപിച്ചകൂട്ടില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് പുള്ളിപ്പുലിയും കുഞ്ഞുങ്ങളും കുടുങ്ങിയത്. പുലികളെ പിന്നീട് അടുത്തുള്ള ഒരു വനത്തിലേക്ക് തുറന്നുവിട്ടു.
<BR>
TAGS : LEOPARD TRAPPED | MANDYA
SUMMARY : Leopard and cubs caught in Mandya

Savre Digital

Recent Posts

ഡൽഹി സ്ഫോടനം: ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു

ഡല്‍ഹി: ഡല്‍ഹി സ്ഫോടനത്തില്‍ പരുക്കേറ്റ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്‍എൻജെപി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന…

21 minutes ago

റെക്കോര്‍ഡ് കുതിപ്പ്: സ്വര്‍ണവില ഇന്ന് പവന് 1,680 രൂപ കൂടി

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വില സർവ്വകാല റെക്കോർഡില്‍. ഇന്ന് പവന് 1680 രൂപ കൂടി 93,720 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…

2 hours ago

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം ആരംഭിച്ചു

തിരുവനന്തപുരം: സർക്കാർ മെഡിക്കല്‍ കോളജുകളില്‍ ഒപി ബഹിഷ്‌കരിച്ചുള്ള ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാവശ്യ സേവനങ്ങള്‍ ഒഴികെ മറ്റെല്ലാം പ്രവർത്തനങ്ങളില്‍നിന്നും ഡോക്ടർമാർ…

2 hours ago

ഗോവധം: ഗുജറാത്തില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം

അഹമ്മദാബാദ്: പശുവിനെ കശാപ്പ് ചെയ്തെന്ന കേസില്‍ മൂന്ന് പ്രതികളെ ജീവ പര്യന്തം തടവിന് ശിക്ഷിച്ച്‌ ഗുജറാത്ത് കോടതി. അമ്രേലി സെഷന്‍സ്…

3 hours ago

എന്‍ പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ 6 മാസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: ഡോ. എ. ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്‍റെ പേരില്‍ സർവീസില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്‍റെ സസ്പെൻഷൻ നീട്ടി.…

4 hours ago

കേരള ആർടിസി ബെംഗളൂരു- തിരുവനന്തപുരം മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ

ബെംഗളൂരു: ബെംഗളൂരു- തിരുവനന്തപുരം റൂട്ടില്‍ പുതിയ മൾട്ടി ആക്സിൽ സ്ലീപ്പർ ബസ് സർവീസ് നാളെ മുതൽ ആരംഭിക്കും. വോൾവോ 9600…

5 hours ago