വയനാട്: ചീരാല്‍ പ്രദേശത്ത് വീണ്ടും പുലിയുടെ ആക്രമണം. പുലിയുടെ ആക്രമണത്തില്‍ പശുക്കുട്ടിക്ക് പരുക്ക്. ഇന്നലെ രാത്രിയാണ് കേരള തമിഴ്നാട് അതിർത്തിയായ ചീരാലിനടുത്ത് പൂളക്കുണ്ടില്‍ പുലിയുടെ ആക്രമണം ഉണ്ടായത്. വീടിന് സമീപം കെട്ടിയിട്ട നായയെയാണ് പുലി പിടിച്ചത്. ബഹളം കേട്ടെങ്കിലും ഭയം കാരണംവീട്ടുകാർ പുറത്തിറങ്ങിയില്ല.
പശുവും ആടുകളും അടക്കം കഴിഞ്ഞ രണ്ടു മാസത്തിനിടെ 11 വളർത്തു മൃഗങ്ങളെയാണ് പുലി അക്രമിച്ചത്. ഇവയില്‍ ആറെണ്ണം ചത്തു. വളർത്തു മൃഗങ്ങളെ കൊന്നൊടുക്കുന്ന പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചെങ്കിലും ഇതുവരെ പുലി കുടുങ്ങിയിട്ടില്ല.
നിരന്തരം ഉണ്ടാകുന്ന വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും രാത്രികാലങ്ങളില്‍ പട്രോളിംഗ് ഏർപ്പെടുത്തണമെന്നുമുള്ള പ്രദേശവാസികളുടെ ആവശ്യം ഇതുവരെയും വനംവകുപ്പ് കൈക്കൊണ്ടിട്ടില്ലെന്ന് ജനങ്ങള്‍ ആരോപിച്ചു.
കഴിഞ്ഞദിവസം രാവിലെ വനംവകുപ്പിന് വിവരമറിയിച്ചിട്ടും മുത്തങ്ങ റേഞ്ച് ഉദ്യോഗസ്ഥരെത്തി ഈ പ്രദേശം മേപ്പാടി റേഞ്ച് പരിധിയില്‍ ആണെന്ന് പറഞ്ഞു തിരിച്ചു പോകുകയാണുണ്ടായത്. വനംവകുപ്പിന്റെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്നും ആക്ഷേപമുണ്ട്.
SUMMARY: leopard attacks again in Chiral; calf injured
ബെംഗളൂരു: ബാബാബുദാൻ ഗിരിയിലെ ദത്ത ജയന്തി പരിപാടി കണക്കിലെടുത്ത് ഡിസംബർ 1 മുതൽ നാല് ദിവസത്തേക്ക് ചിക്കമഗളൂർ താലൂക്കിലെ ചന്ദ്രദ്രോണ…
ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ നാല് വയസ്സുള്ള മകനെയും അമ്മയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പണിക്കൻകുടി സ്വദേശി പെരുമ്പള്ളികുന്നേൽ രഞ്ജിനി (30),…
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ നിയന്ത്രണം വിട്ട് കുഴല്‍ക്കിണര്‍ നിര്‍മ്മാണ ലോറി മറിഞ്ഞ് ഒരു മരണം.…
ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ ചാവേർ സ്ഫോടനവുമായിബന്ധപ്പെട്ട് നാല് പേരെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ മൂന്ന് പേർ ഡോക്ടർമാരും…
ആലപ്പുഴ: വ്യാജ നിയമന ഉത്തരവുകൾ നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതിയെ ആലപ്പുഴ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ…
തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചീഫ് സെക്രട്ടറിക്ക് കർണാടക സർക്കാർ കത്തയച്ചു. മതിയായ സുരക്ഷയും ഗതാഗത…