ബെംഗളൂരു: ചിക്കമഗളൂരുവില്‍ ജനവാസമേഖലയില്‍ ഭീതി പടര്‍ത്തിയ പുലിയെ വനം വകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടി. ജില്ലയിലെ അജ്മാപുര നാരായണപുര ഗ്രാമത്തിലിറങ്ങിയ പുലി ആണ് കൂട്ടിലകപ്പെട്ടത്. ഒരാഴ്ചയിലേറെയായി പുലി നാട്ടിലിറങ്ങിയിട്ട്. ഇതോടെ ആശങ്കയിലായ പ്രദേശവാസികള്‍ക്ക് വീട്ടിൽനിന്ന് പുറത്തേക്ക് ഇറങ്ങാനാവാത്ത സ്ഥിതിയായിരുന്നു.ഇതോടെയാണ് പുലിയെ പിടികൂടാൻ വനം വകുപ്പ് നാട്ടിൽ കൂടുകൾ സ്ഥാപിച്ചത്. ശനിയാഴ്ച രാവിലെയാണ് പുലി കൂട്ടിൽ കുടുങ്ങിയത്. പുലിയെ പിന്നീട് കാട്ടില്‍ തുറന്നു വിട്ടു.
SUMMARY: Leopard caught in Chikkamagaluru