ബെംഗളൂരു: മൈസൂരുവില്‍ പുള്ളിപ്പുലികൂട്ടിലായി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ മൈസൂരുവിലെ നോട്ട് മുദ്രാൻ പ്രൈവറ്റ് ലിമിറ്റഡ് പരിസരത്ത് കണ്ടെത്തിയ പുള്ളിപ്പുലിയാണ് ഇന്നലെ വനംവകുപ്പിന്റെ കൂട്ടിലകപ്പെട്ടത്
രണ്ടാഴ്ച മുൻപാണ് പരിസരത്തുള്ള സി.സി.ടി.വി. ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞത്. തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിസരത്ത് കൂടുകളൊരുക്കി. വെള്ളിയാഴ്ച പുലർച്ചെ ആൺപുലി കൂട്ടിൽ കുടുങ്ങുകയായിരുന്നു.
ഇത് രണ്ടാംതവണയാണ് മൈസൂരുവിലെ ജനവാസ കേന്ദ്രത്തിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. ആദ്യം ഇൻഫോസിസ് കാംപസ് പരിസരത്താണ് പുലിയെ കണ്ടെത്തിയത്. ഒരു മാസത്തോളം വനംവകുപ്പിന്റെ നേതൃത്വത്തിൽ കാമ്പസ് പരിസരത്ത് ഊർജിത തിരച്ചിൽ നടത്തിയിരുന്നെങ്കിലും പുലിയെ കണ്ടെത്താനായിരുന്നില്ല.
<BR>
TAGS ; LEOPARD | MYSURU
SUMMARY : Leopard caught in Mysore
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…