KARNATAKA

ഭിന്നശേഷിക്കാർക്കുള്ള സ്കൂളിൽ വിദ്യാർഥികൾക്കരികിലേക്ക് പുലിയെത്തി; പിടികൂടാൻ കൂട് സ്ഥാപിച്ചു

ബെംഗളൂരു: തുമക്കൂരുവിലെ ബെലഗുംബയിൽ ഭിന്നശേഷിക്കാർക്കുള്ള സ്കൂളിൽ ക്ലാസ് നടക്കുന്നതിനിടെ വിദ്യാർഥികൾക്കരികിലേക്ക് പുലിയെത്തി. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നടത്തുന്ന കാഴ്ച,സംസാര പരിമിതി നേരിടുന്നവർക്കുള്ള സ്കൂളിലാണ് സംഭവം.

തിങ്കളാഴ്ച രാവിലെ 9നാണ് തെരുവ് നായയെ പിന്തുടർന്ന് പുലി സ്കൂളിലെത്തിയത്. പരിഭ്രാന്തരായ വിദ്യാർഥികളും അധ്യാപകരും നിലവിളിച്ചു. ഇതോടെ നായ കടിച്ചെടുത്തു കൊണ്ട് പുലി പിന്തിരിഞ്ഞോടി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറിലധികം വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്.

സംഭവത്തിനു പിന്നാലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്കൂളിലെത്തി വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും വിവരം ശേഖരിച്ചു. സ്കൂളിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായിരുന്നതിനാൽ പുലിയുടെ ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല. ഇവയെ പിടികൂടാൻ സ്കൂളിനു സമീപം കൂട് സ്ഥാപിച്ചതായി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ 3 വർഷത്തിനിടെ പല തവണ പുലിയെ കണ്ടിട്ടും നടപടിയുണ്ടായില്ലെന്ന് ഗ്രാമീണർ ആരോപിക്കുന്നു.

SUMMARY: Leopard spotted at a school for children with special needs near Tumakuru.

WEB DESK

Recent Posts

ക്ലാസ് മുറികളില്‍ ‘പിൻബെഞ്ച്’ സങ്കല്‍പ്പം വേണ്ട; മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ചെന്ന് മന്ത്രി

തിരുവനന്തപുരം: ക്ലാസ് മുറികളില്‍ നിന്ന് 'പിൻബെഞ്ചുകാർ' എന്ന സങ്കല്‍പ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഈ സങ്കല്‍പം ഒരു…

27 minutes ago

ചെങ്കോട്ടയില്‍ അനധികൃതമായി കടക്കാൻ ശ്രമിച്ചു; അഞ്ച് ബംഗ്ലാദേശി പൗരന്മാര്‍ അറസ്റ്റില്‍

ന്യൂഡൽഹി: ഡല്‍ഹിയിലെ ചെങ്കോട്ട സമുച്ചയത്തിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച അഞ്ച് ബംഗ്ലാദേശികളെ അറസ്റ്റ് ചെയ്തു. ചെങ്കോട്ടയുടെ ആക്സസ് കണ്‍ട്രോള്‍ പോയിന്റിന്…

1 hour ago

തെരുവ്നായ ആക്രമണം: ബിബിഎംപിയുടെ എല്ലാ വാർഡിലും നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങണമെന്ന് ലോകായുക്ത

ബെംഗളൂരു: നഗരത്തിൽ തെരുവ് നായ ആക്രമണങ്ങൾ പതിവാകുന്ന സാഹചര്യത്തിൽ എല്ലാ വാർഡുകളിലും നിരീക്ഷണ കേന്ദ്രങ്ങൾ തുടങ്ങാൻ ബിബിഎംപിയോടു ലോകായുക്ത ഉത്തരവിട്ടു.…

2 hours ago

കോഴിക്കോട് ദേശീയപാതയില്‍ ആറംഗ കുടുംബം സഞ്ചരിച്ച വാഹനം കത്തിനശിച്ചു

കോഴിക്കോട്: കോഴിക്കോട് ദേശീയപാതയില്‍ ആറംഗ കുടുംബം സഞ്ചരിച്ച വാഹനം കത്തിനശിച്ചു. ദേശീയ പാത 66ല്‍ രാമനാട്ടുകര കാക്കഞ്ചേരിയില്‍ വച്ചാണ് വാഹനത്തിന്…

3 hours ago

മലയാളി ദമ്പതിമാരുടെ പേരിലുള്ള ചിട്ടിതട്ടിപ്പുകേസ്; അന്വേഷണം സിഐഡി ഏറ്റെടുത്തു

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളി ദമ്പതികൾ പ്രതിയായ കോടിക്കണക്കിന് രൂപയുടെ ചിട്ടിതട്ടിപ്പ് കേസിന്റെ അന്വേഷണം പോലീസിന്റെ സിഐഡി വിഭാഗത്തിന് കൈമാറി. കോടതി…

4 hours ago

ബെംഗളൂരുവിൽ അനധികൃത ടെലിഫോൺ എക്സ്ചേഞ്ച്; 2 മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: നഗരത്തിൽ നിയമവിരുദ്ധമായി ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ 2 മലയാളികൾ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ എം.എ. ഫയാസ്(31), മുഹമ്മദ് സഫാഫ്…

4 hours ago