ബെംഗളൂരു: നഗരത്തിലെ ജെപി നഗറിനു സമീപത്തെ അഞ്ജനപുര ഏഴാം ബ്ലോക്കിലെ അപ്പാർട്മെന്റിനടുത്ത് പുള്ളിപ്പുലിയുടെ സാന്നിധ്യം. അപ്പാർട്മെന്റിന് സമീപം പുള്ളിപ്പുലി കറങ്ങുന്നത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെ അപ്പാർട്മെന്റിനു സമീപത്തെ റോഡിലൂടെ പുലി ചുറ്റിത്തിരിയുന്നതിന്റെ ദൃശ്യങ്ങളാണു പ്രചരിച്ചത്.
പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്നും അത്യാവശ്യകാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. രാത്രിയും പുലർച്ചെയും തനിച്ചു പുറത്തിറങ്ങരുതെന്നും കുട്ടികളെയും വളർത്തു മൃഗങ്ങളെയും പുറത്തിറക്കരുതെന്നും ഗേറ്റുകൾ അടച്ചിടണമെന്നും നിർദേശമുണ്ട്.
SUMMARY: Leopard spotted near apartment in Bengaluru
കോഴിക്കോട്: ലൈംഗികാതിക്രമ ആരോപണത്തെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി വെച്ചു.…
തിരുവനന്തപുരം: ന്യൂസ് മലയാളം ചാനലിലെ ക്യാമറാമാൻ ജെ.ബി. ജ്യോതിഷ് (27) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക്…
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നടത്തിയ ചാറ്റ് പുറത്ത് വിട്ട് സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റ് ജസ്ല മാടശേരി. 'രാഹുല്‍ വെറും…
കണ്ണൂർ: കണ്ണൂരില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ചത്ത കാക്കയിലാണ് കണ്ണൂർ മാലൂർ പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചത്. തൃക്കടാരിപൊയിലിലാണ് കാക്ക ചത്തുവീണത്.…
തിരുവനന്തപുരം: സ്വര്‍ണവിലയില്‍ റെക്കോഡ് വര്‍ധനവ്. 1,12,880 രൂപയില്‍ നിന്ന് നേരെ 1,17,720 രൂപയിലേക്കാണ് വില ഉയര്‍ന്നത്. 4,840 രൂപയാണ് ഒറ്റടിക്ക്…
കൊച്ചി: ഇടപ്പള്ളി ലുലുമാളിന് സമീപം ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇടപ്പള്ളി ഭാഗത്തുനിന്നും കളമശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറിനാണ് തീപിടിച്ചത്.…