ബെംഗളൂരു: ബെംഗളൂരുവിൽ വീണ്ടും പുള്ളിപ്പുലി ഭീതി. ബനശങ്കരിയിൽ തുരഹള്ളി വനാതിർത്തിയിലാണ് പുലിയെ പ്രദേശവാസികൾ കണ്ടത്. ഇതോടെ വനത്തിന് സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശോഭ ഫോറസ്റ്റ് വ്യൂ അപ്പാർട്ട്‌മെൻ്റിന് സമീപമുള്ള പാറയിൽ പുള്ളിപ്പുലി കിടക്കുന്നതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ചിത്രത്തിന്റെ ആധികാരികത പരിശോധിച്ചുവരികയാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് നെലമംഗലയ്ക്ക് സമീപം രണ്ട് പുള്ളിപ്പുലികളെ വനം വകുപ്പ് പിടികൂടിയത്. സെപ്റ്റംബറിൽ ഇലക്‌ട്രോണിക് സിറ്റിയിൽ ടോൾ പ്ലാസയ്ക്ക് സമീപവും പുള്ളിപ്പുലിയെ കണ്ടിരുന്നു. എന്നാൽ ദിവസങ്ങളോളം തിരച്ചിൽ നടത്തിയിട്ടും പുലിയെ പിടികൂടാനായിരുന്നില്ല. തുരഹള്ളിക്ക് സമീപം കണ്ടെത്തിയ പുലിയെ പിടികൂടാനായി കെണികൾ സ്ഥാപിച്ചിട്ടുണ്ട്. രാത്രിസമയങ്ങളിൽ ഇതുവഴിയുള്ള അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്ന് ബെംഗളൂരു റൂറൽ ഡിസിഎഫ് സറീന ചിക്കലിഗർ ജനങ്ങളോട് നിർദേശിച്ചു.
TAGS: BENGALURU | LEOPARD
SUMMARY: Leopard spotted near Turahalli forest in Bengaluru
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…