ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വധ ഭീഷണി. മോദിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി മുംബൈ പോലീസിന് ശനിയാഴ്ചയാണ് സന്ദേശം ലഭിച്ചത്. ട്രാഫിക് പോലീസിന്റെ ഹെൽപ് ലൈനിലെ വാട്സ്ആപ്പിലേക്ക് സന്ദേശം എത്തുകയായിരുന്നു. രാജസ്ഥാനിലെ അജ്മീറിൽ നിന്നാണ് സന്ദേശം ലഭിച്ചിരിക്കുന്നത്.
രണ്ട് ഐഎസ്‌ഐ ഭീകരർ രാജ്യത്ത് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും സ്‌ഫോടനം നടത്താൻ ഇവർ പദ്ധതിയിടുന്നുണ്ടെന്നുമായിരുന്നു സന്ദേശം. പ്രധാനമന്ത്രിയാണ് ഇവരുടെ ലക്ഷ്യമെന്നും സ്‌ഫോടനത്തിലൂടെ അദ്ദേഹത്തെ വധിക്കാനാണ് പദ്ധതിയിടുന്നതെന്നും സന്ദേശത്തിൽ പറഞ്ഞു. പ്രതിയെ പിടികൂടാൻ പോലീസ് സംഘത്തെ ഇവിടേക്ക് അയച്ചിട്ടുണ്ട്.
സന്ദേശം അയച്ചയാൾ മാനസിക വിഭ്രാന്തിയുള്ള ആളാണോ അല്ലെങ്കിൽ മദ്യലഹരിയിലാണോ എന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം തുടരുകയാണ് എന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. മുംബൈ ട്രാഫിക് പോലീസിൻ്റെ ഹെൽപ്പ് ലൈനിൽ ഇതിന് മുമ്പും നിരവധി തവണ വ്യാജ ഭീഷണി സന്ദേശങ്ങൾ ഇത്തരത്തിൽ ലഭിച്ചിട്ടുണ്ട്.
TAGS: NATIONAL | DEATH THREAT
SUMMARY: Death threat message for Prime minister Modi
കല്പറ്റ: ജനവാസ മേഖലയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്നു വയനാട്ടിലെ രണ്ട് പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി…
ശ്രീനഗര്‍: വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തില്‍ എട്ടു മാസത്തിന് ശേഷം ദേശീയ അന്വേഷണ ഏജന്‍സി, പ്രത്യേക എൻഐഎ…
ബെംഗളൂരു: ബിന്ദു സജീവിന്റെ കവിതാസമാഹാരം 'ഇരപഠിത്തം' ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടന്ന ചടങ്ങിൽ കവി പി എൻ ഗോപീകൃഷ്ണൻ കവി…
ന്യൂഡല്‍ഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷം. നഴ്‌സറി മുതൽ അഞ്ച് വരെ ക്ലാസുകൾ ഓൺലൈൻ ആക്കി. ആരോഗ്യപരമായ ആശങ്കകൾ കണക്കിലെടുത്താണ് തീരുമാനമെന്ന്…
കൊല്ലം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കൊല്ലം ജില്ലയിലെ…
പാലക്കാട്: പാലക്കാട് ജില്ലയിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തിലെ 12-ാം വാർഡായ ചാഴിയാട്ടിരിയിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. തിരുമിറ്റക്കോട്…