ഭോപ്പാല്‍: മധ്യപ്രദേശില്‍ ബൈക്കില്‍ മാര്‍ക്കറ്റിലേക്ക് പുറപ്പെട്ട ബിജെപിയുടെ പ്രാദേശികനേതാവിനെ മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ കട്‌നി ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ബിജെപി പിച്ഛ്ഡ മോര്‍ച്ച മണ്ഡല്‍ പ്രസിഡന്റ് നീലു രജക് (38) ആണ് കൊല്ലപ്പെട്ടത്. മാസ്‌ക് ധരിച്ച രണ്ടുപേര്‍ മോട്ടോര്‍സൈക്കിളിലെത്തി രജകിന്റെ തലയ്ക്കും നെഞ്ചിനും വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ, പ്രതികളായ പ്രിൻസ് (30), അക്രം ഖാൻ (33) എന്നിവരെ പോലീസ് തിരിച്ചറിഞ്ഞു. അതേസമയം, കൊലപാതകത്തില്‍ മകന്റെ പങ്കിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയതിന് പിന്നാലെ പ്രിന്‍സിന്റെ പിതാവ് നെല്‍സണ്‍ ജീവനൊടുക്കി.
മുമ്പ് സ്‌കൂളില്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് രജകും അക്രം ഖാനുമായി തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇരുവരും പരസ്പരം പോലീസില്‍ പരാതി നല്‍കിയിരുന്നു. കൊലപാതകത്തിന് പിന്നാലെ രജകിന്റെ കുടുംബാംഗങ്ങളും പ്രദേശവാസികളും ചേര്‍ന്ന് പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധം നടത്തി. പ്രതികളെ ഉടന്‍ പിടികൂടണമെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രതികളെ പിടികൂടാതെ രജകിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തില്ലെന്നും കുടുംബം പറഞ്ഞതായി കട്നി എസ്പി അഭിനയ് വിശ്വകർമ്മ പറഞ്ഞു. വർഗീയ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് സുരക്ഷ ശക്തമാക്കി. പ്രതികളെ പിടികൂടാൻ ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചതായി എസ്പി അറിയിച്ചു.
SUMMARY: Local BJP leader shot dead by bike-borne gang; father of one of the accused commits suicide
പുല്‍പ്പള്ളി: കോളേജ് വിട്ട് കൂട്ടുകാരോടൊപ്പം ഹോസ്റ്റലിലേക്ക് നടന്ന് പോകുന്നതിനിടെ വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു. പുല്‍പ്പള്ളി പഴശ്ശിരാജാ കോളേജിലെ എംഎസ്‌സി മൈക്രോ…
തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് വിരാമമിട്ടുകൊണ്ട് സംസ്ഥാനത്ത് സ്വർണവില ഇന്ന് കുത്തനെ വർധിച്ചു. ഇന്ന് ഒറ്റയടിക്ക് പവന് 560 രൂപയാണ് വർധിച്ചത്.…
തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് ഘോഷയാത്രയുടെ ഭാഗമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകള്‍ താല്‍ക്കാലികമായി നിർത്തിവെക്കുമെന്ന് അധികൃതർ…
ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനും മുന്‍ മരുമകനും നടനുമായ ധനുഷിനും ബോംബ് ഭീഷണി. ഇമെയിലായാണ് ഭീഷണി. ചെന്നൈയിലെ ഇവരുടെ വസതികളില്‍ സ്‌ഫോടകവസ്തുക്കള്‍…
അമരാവതി: ആന്ധ്രയിൽ കരതൊട്ട ‘മൊൻത’ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. ആറു മരണവും സ്ഥിരീകരിച്ചു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയില്‍ ആന്ധ്രാ…
ബെംഗളൂരു: എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് ഹംസഫർ എക്സ്പ്രസിന് കായംകുളത്ത് 2 മിനിറ്റ് സ്‌റ്റോപ് അനുവദിച്ചു. നവംബർ 1 മുതൽ പരീക്ഷണാടിസ്‌ഥാനത്തിലാണ്…