ബിജെപി പ്രാദേശിക നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവെച്ചുകൊന്നു; പ്രതികളിലൊരാളുടെ പിതാവ് ജീവനൊടുക്കി

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബൈക്കില്‍ മാര്‍ക്കറ്റിലേക്ക് പുറപ്പെട്ട ബിജെപിയുടെ പ്രാദേശികനേതാവിനെ മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം വെടിവെച്ചുകൊന്നു. മധ്യപ്രദേശിലെ കട്‌നി ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ബിജെപി പിച്ഛ്ഡ മോര്‍ച്ച മണ്ഡല്‍ പ്രസിഡന്റ് നീലു രജക് (38) ആണ് കൊല്ലപ്പെട്ടത്. മാസ്‌ക് ധരിച്ച രണ്ടുപേര്‍ മോട്ടോര്‍സൈക്കിളിലെത്തി രജകിന്റെ തലയ്ക്കും നെഞ്ചിനും വെടിയുതിര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിന് പിന്നാലെ, പ്രതികളായ പ്രിൻസ് (30), അക്രം ഖാൻ (33) എന്നിവരെ പോലീസ് തിരിച്ചറിഞ്ഞു. അതേസമയം, കൊലപാതകത്തില്‍ മകന്റെ പങ്കിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയതിന് പിന്നാലെ പ്രിന്‍സിന്റെ പിതാവ് നെല്‍സണ്‍ ജീവനൊടുക്കി.

മുമ്പ് സ്‌കൂളില്‍ പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് രജകും അക്രം ഖാനുമായി തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇരുവരും പരസ്പരം പോലീസില്‍ പരാതി നല്‍കിയിരുന്നു. കൊലപാതകത്തിന് പിന്നാലെ രജകിന്റെ കുടുംബാംഗങ്ങളും പ്രദേശവാസികളും ചേര്‍ന്ന് പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധം നടത്തി. പ്രതികളെ ഉടന്‍ പിടികൂടണമെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രതികളെ പിടികൂടാതെ രജകിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടത്തില്ലെന്നും കുടുംബം പറഞ്ഞതായി കട്നി എസ്പി അഭിനയ് വിശ്വകർമ്മ പറഞ്ഞു. വർഗീയ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പോലീസ് സുരക്ഷ ശക്തമാക്കി. പ്രതികളെ പിടികൂടാൻ ഊർജ്ജിതമായ തിരച്ചിൽ ആരംഭിച്ചതായി എസ്പി അറിയിച്ചു.
SUMMARY: Local BJP leader shot dead by bike-borne gang; father of one of the accused commits suicide

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പവർബാങ്കിൽ നിന്ന് തീ പടർന്നു; ഇൻഡിഗോ വിമാനത്തിന് ഹൈദരാബാദിൽ അടിയന്തര ലാൻഡിങ്

ഹൈദരാബാദ് : ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്ക് സർവീസ് നടത്തുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ...

റിയാദിലെ ഹൂതി ആക്രമണം; കൊച്ചിയില്‍ നിന്നുള്ള ആറ് വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: സൗദി റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തില്‍ ഉണ്ടായ ഹൂതി ആക്രമണത്തെ...

അവസാന തുളസി

അവസാന തുളസി ചെറുകഥ ▪️ സിന്ധു ഗാഥ ബെംഗളൂരുവിലെ മഴയ്ക്ക് ഒരു പ്രത്യേക സ്വഭാവമുണ്ട്. പെയ്യാൻ...

നെടുമ്പാശ്ശേരി വാഹനാപകടം: പ്രതിയായ 19-കാരന് മദ്യം നല്‍കിയ ബാറുകള്‍ക്കെതിരെ കേസെടുക്കാൻ നിര്‍ദേശം

എറണാകുളം: നെടുമ്പാശ്ശേരിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച്‌ രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേർ...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ഭീതി; 10 ദിവസത്തിനിടെ 16 കേസുകള്‍

കോഴിക്കോട്: സംസ്ഥാനത്ത് ഷിഗെല്ല രോഗബാധ വീണ്ടും ആശങ്ക ഉയർത്തുന്നു. ഒക്ടോബർ മാസത്തിലെ...

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; 35ലധികം വീടുകളും പാലങ്ങളും ഒഴുകിപ്പോയി

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം. ഗൂർഖ ജില്ലയിലെ ചുംനുബ്രി ഗ്രാമത്തിലുണ്ടായ...

ചെന്നൈ മെട്രോ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്ത് മോദി

ചെന്നൈ: ചെന്നൈ മെട്രോ റയില്‍ രണ്ടാം ഘട്ടത്തിന്റെ പൂനമല്ലി-വടപളനി പാത പ്രധാനമന്ത്രി...

ജോണ്‍ ബ്രിട്ടാസിനെ കസ്റ്റഡിയിലെടുത്ത ശേഷം വഴിയിലിറക്കിവിട്ടു; പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് എംപി

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച സിപിഎം രാജ്യസഭാ...

Related Articles

Popular Categories