KERALA

തദ്ദേശ തിരഞ്ഞെടുപ്പ്: കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരട് വോട്ടർപട്ടിക സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു. 1034 തദ്ദേശ സ്ഥാപനങ്ങളുടെ 20,998 വാർഡുകളിലായി 1,26,32,186 പുരുഷന്മാരും 1,40,45,837സ്ത്രീകളും 233 ട്രാൻസ്‌ജെൻഡേഴ്സും ഉൾപ്പെടെ 2,66,78,256 വോട്ടർമാരാണ് പട്ടികയിൽ.

ആഗസ്റ്റ് 7വരെ പരാതികൾ സ്വീകരിക്കും. പുതുതായി വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷകളും ഇതിനൊപ്പം നൽകാം. 2025 ജനുവരി ഒന്നിനകം 18 വയസ് പൂർത്തിയായവർക്ക് പേര് ചേർക്കാം. അന്തിമ വോട്ടർപട്ടിക ആഗസ്‌ത്‌ 30ന് പ്രസിദ്ധീകരിക്കും. വോട്ടർ പട്ടിക വെബ്സൈറ്റിൽ: sec.kerala.gov.in.

2024ൽ സമ്മറി റിവിഷൻ നടത്തി പുതിയ വാർഡുകളിലേക്ക്‌ ക്രമീകരിച്ചാണ് കരട് പട്ടിക തയ്യാറാക്കിയത്. 2020ലെ പൊതുതെരഞ്ഞെടുപ്പിനുശേഷം 2023 ഒക്ടോബറിലും 2024 ജൂലൈയിലും സമ്മറി റിവിഷൻ നടത്തിയിരുന്നു.

വോട്ടർപട്ടികയിൽ പേരു ചേർക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in എന്ന വെബ്-സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. തുടർന്ന് ഹിയറിങ്ങിന് ലഭിക്കുന്ന തീയതിയിൽ നേരിട്ട് ഹാജരാകണം. വോട്ടർപട്ടികയിൽ പേര് ഒഴിവാക്കുന്നത് സംബന്ധിച്ച ആക്ഷേപങ്ങളും ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അതിന്റെ പ്രിന്റൗട്ടിൽ അപേക്ഷകനും വാർഡിലെ ഒരു വോട്ടറും ഒപ്പിട്ട് നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് സമർപ്പിക്കണം. ഓൺലൈൻ മുഖേന അല്ലാതെ നിർദിഷ്ട ഫോറത്തിലും ഇലക്ഷൻ രജിസ്‌ട്രേഷൻ ഓഫീസർക്ക് അപേക്ഷിക്കാം.

പഞ്ചായത്തുകളിലും നഗരസഭകളിലും സെക്രട്ടറിമാരും കോർപ്പറേഷനുകളിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ. അപേക്ഷകളിലും ആക്ഷേപങ്ങളിലും ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർക്ക് 15 ദിവസത്തിനകം അപ്പീൽ നൽകാം.
SUMMARY: Local body elections: Draft electoral roll published

NEWS DESK

Recent Posts

തെരുവുനായ വിഷയത്തില്‍ അസാധാരണ നീക്കവുമായി സുപ്രീംകോടതി

ന്യൂഡൽഹി: തെരുവ് നായ പ്രശ്നത്തില്‍ അസാധാരണ നീക്കവുമായി സുപ്രീം കോടതി. പശ്ചിമ ബംഗാള്‍, തെലങ്കാന ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ…

23 minutes ago

മു​ഖ്യ​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യം: ബി​നോ​യ് വി​ശ്വം

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ച പ​രാ​ജ​യ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്…

45 minutes ago

രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം നടപ്പാക്കും; ഗ്യാനേഷ് കുമാര്‍

ന്യൂഡൽഹി: നാളെ മുതല്‍ കേരളമടക്കമുള്ള 12 സംസ്ഥാനങ്ങളില്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണം (എസ് ഐ ആര്‍) നടപ്പാക്കുമെന്ന് കേന്ദ്ര…

52 minutes ago

തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ

ബെംഗളൂരു : തിപ്പസന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ ഡിജിറ്റൽ ആസക്തി എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡോ. വിനിയ വിപിൻ മുഖ്യപ്രഭാഷണം…

2 hours ago

ഉമര്‍ ഖാലിദിന്‍റെ ജാമ്യാപേക്ഷയില്‍ മറുപടി നല്‍കിയില്ല; ഡൽഹി പോലീസിനെ വിമര്‍ശിച്ച്‌ സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷ ഗൂഡാലോചന കേസിലെ ആരോപണവിധേയരുടെ ജാമ്യാപേക്ഷയില്‍ നിലപാട് അറിയിക്കാത്ത ഡല്‍ഹി പോലിസിനെ വിമര്‍ശിച്ച്‌ സുപ്രിംകോടതി. ഉമര്‍ ഖാലിദ്…

2 hours ago

അമ്മയുടെ നിര്യാണം; രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ: രമേശ് ചെന്നിത്തലയുടെ മാതാവിന്‍റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഹരിപ്പാട് ചെന്നിത്തല വീട്ടില്‍ എത്തി. ചെന്നിത്തല…

3 hours ago