തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് പോളിംഗ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പു നടക്കുന്നത്. രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെ വോട്ടെടുപ്പിനുള്ള ക്രമീകരണങ്ങൾ തിരഞ്ഞെടുപ്പ് കമീഷൻ പൂർത്തിയാക്കി.
ഏഴു ജില്ലകളിലായി ആകെ 1,53,37,176 വോട്ടർമാരാണ് ഇന്നു പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. 38,994 പേർ മത്സരരംഗത്തുണ്ട്. 470 ഗ്രാമപഞ്ചായത്തുകളിലെ 9,015 വാർഡുകളിലേക്കും 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1,177 ഡിവിഷനുകളിലേക്കും ഏഴു ജില്ലാ പഞ്ചായത്തുകളിലെ 182 ഡിവിഷനുകളിലേക്കും ജനപ്രതിനിധികളെ തിരഞ്ഞെടുക്കണം.
47 മുനിസിപ്പാലിറ്റികളിലായി 1,829 വാർഡുകളിലും മൂന്നു കോർപറേഷനുകളിലെ 188 ഡിവിഷനുകളിലും ഇന്നു തിരഞ്ഞെടുപ്പ് നടക്കും.
രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിനെ തുടർന്ന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസറഗോഡ് ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉൾപ്പെടെയാണ് അവധി. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
SUMMARY: Local elections: Voting in seven districts today; counting of votes on Saturday
തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ.എഫ്.എഫ്.കെ) മുപ്പതാം പതിപ്പിന് വെള്ളിയാഴ്ച തിരുവനന്തപുരത്ത് തുടക്കമാകും. 12 മുതൽ 19 വരെ 26…
കൊല്ലം: കൊല്ലം അഞ്ചലിൽ ഓട്ടോയും ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവറും ഓട്ടോയിൽ സഞ്ചരിച്ച രണ്ട് യുവതികളും…
ബെംഗളുരു: മൈസൂരു കാർമൽ കാത്തലിക് അസോസിയേഷൻ (സിസിഎ) സംഘടിപ്പിക്കുന്ന 33-ാ മത് ക്രിസ്മസ് കാരൾ കരോൾ 14ന് രാവിലെ 8.30ന്…
ബെംഗളൂരു: ഹൈബ്രിഡ് കഞ്ചാവടക്കമുള്ള 4.20 കോടിയുടെ മയക്കു മരുന്നുമായി ബെംഗളൂരുവിൽ മലയാളിയുൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. രണ്ടുകോടിയോളം വിലയുള്ള ഹൈബ്രിഡ് കഞ്ചാവുമായി…
ബെംഗളുരു: ബിന്ദു സജീവിന്റെ ആദ്യ കവിതാസമാഹാരമായ 'ഇരപഠിത്തം'ത്തിന്റെ പ്രകാശനം 14ന് രാവിലെ 10 മണിക്ക് ഇന്ദിരാനഗർ ഇസിഎ ഹാളിൽ നടക്കും.…
ബെംഗളൂരു: നഗരത്തിലെ നമ്മ മെട്രോ യാത്രക്കാർക്ക് ഇനി മുതല്‍ ഉബർ ആപ്പ് വഴി നേരിട്ട് ടിക്കറ്റുകൾ വാങ്ങാം. ബുധനാഴ്ച മുതല്‍…