ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട് പൂർത്തിയാക്കി മൈസൂരു ലോകായുക്ത പോലീസ്. റിപ്പോർട്ട് സംസ്ഥാന ലോകായുക്ത മേധാവിക്ക് കൈമാറി. മുഡയ്ക്ക് കീഴിലുള്ള 50:50 ഭൂമി കൈമാറ്റ പദ്ധതിയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ അഴിമതി ആരോപണം ഉയര്‍ന്നത്.
എന്നാൽ എന്നാല്‍, ഭൂമി അനുവദിക്കാന്‍ രാഷ്ട്രീയ സമ്മര്‍ദം ഉണ്ടായിട്ടില്ലെന്നും, നടപടിക്ക് മുഡ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഉത്തരവാദികള്‍, ഇതില്‍ മുഖ്യമന്ത്രിക്കോ ഭാര്യയ്‌ക്കോ മറ്റ് ബന്ധുക്കള്‍ക്കോ ബന്ധമില്ലെന്നുമാണ് മൈസൂരു ലോകായുക്ത എസ്.പി. ഉദേഷ് ഐജിപി സുബ്രഹ്മണ്യേശ്വര്‍ റാവുവിന് സമര്‍പ്പിച്ച റിപ്പോർട്ടിലുള്ളത്. 2500 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഭൂമി അനുവദിക്കുന്നതില്‍ സിദ്ധരാമയ്യ ഇടപെട്ടതിന് തെളിവുകളില്ല. ആരോപണ വിധേയമായ 14 പ്ലോട്ടുകള്‍ സിദ്ധരാമയ്യയുടെ ഭാര്യ തിരികെ നല്‍കിയിട്ടുണ്ടെന്നും റിപ്പോർട്ടിലുള്ളതായാണ് വിവരം.
2500 പേജുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. ഭൂമി അനുവദിക്കുന്നതില്‍ സിദ്ധരാമയ്യ ഇടപെട്ടതിന് തെളിവുകളില്ലെന്നും സൂചനയുണ്ട്. ആരോപണ വിധേയമായ 14 പ്ലോട്ടുകള്‍ സിദ്ധരാമയ്യയുടെ ഭാര്യ തിരികെ നേരത്തെ തന്നെ മുഡയ്ക്ക് തിരിച്ചുനൽകിയിട്ടുണ്ട്. റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കുമെന്ന് ലോകായുക്ത അറിയിച്ചു.
TAGS: MUDA SCAM
SUMMARY: Mysuru Lokayukta unit finishes MUDA probe report
ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഹൈവേയിൽ എസ്‌യുവി പാൽ ടാങ്കറിൽ ഇടിച്ചുകയറി കത്തിനശിച്ചു. യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബെംഗളൂരു സൗത്ത് ജില്ലയിലെ സംഗബസവനദോഡിക്ക്…
ബെംഗളൂരു: കർണാടക യൂണിയൻ ഓഫ് വർക്കിംഗ് ജേര്‍ണലിസ്റ്റ് (കെയൂഡബ്ല്യുജെ) സംസ്കഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുതിർന്ന പത്രപ്രവർത്തകരായ ടിജെഎസ് ജോർജ്, എ.എച്ച്…
തിരുവനന്തപുരം: 30-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രമായി ആൻമേരി ജാസിർ സംവിധാനം ചെയ്ത ‘പലസ്തീൻ 36’ പ്രദർശിപ്പിക്കും. ഈ…
കാസറഗോഡ്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീകരണ വിതരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന സ്ട്രോങ് റൂമുകൾ സജ്ജീകരിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച കാസറഗോഡ്…
തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ രണ്ടുപേരെ പോലീസ് പിടികൂടി. ബെംഗളൂരുവിൽ…
ബെംഗളൂരു: മാരക മയക്കുമരുന്നായ മെഥാംഫെറ്റാമൈൻ കൈവശം വെച്ചതിനും കടത്തിയതിനും വിദേശ പൗരൻ ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് മംഗളൂരു കോടതി കഠിനതടവും…