LATEST NEWS

കാറിനു തീപ്പിടിച്ച് ലോകായുക്ത പോലീസ് ഉദ്യോഗസ്ഥന്‍ വെന്തുമരിച്ചു

ബെംഗളൂരു: കാറിനു തീപ്പിടിച്ച് ലോകായുക്ത ഇൻസ്പെക്ടർ വെന്തുമരിച്ചു. ഹവേരി ലോകായുക്തയിലെ ഇൻസ്പെക്ടർ പഞ്ചാക്ഷരയ്യ ഹിരേമത്ത് (45) ആണ് മരിച്ചത്. ധാർവാഡ് അന്നിഗേരി താലൂക്കിലെ ഭദ്രാപൂരിനടുത്തുള്ള അരേര പാലത്തിന് സമീപത്ത് വെള്ളിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത ശേഷം ഗദഗിലേക്ക് പോകുമ്പോഴായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ പാലത്തിന് സമീപമുള്ള ഒരു കുഴിയിലേക്ക് ഇടിച്ചുകയറുകയും ഇടിയുടെ ആഘാതത്തിൽ ഡീസൽ ടാങ്ക് തകർന്ന് കാറിന് തീപിടിക്കുകയുമായിരുന്നു. പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയെങ്കിലും കാര്‍ പൂര്‍ണമായും തീ വിഴുങ്ങിയതിനാൽ അദ്ദേഹത്തെ രക്ഷിക്കാനായില്ല. തുടർന്ന്, അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്.

ബെലഗാവി ബൈൽഹോംഗൽ മുറഗോഡ് സ്വദേശിയാണ് പഞ്ചാക്ഷരയ്യ ഹിരേമത്ത്. ഹവേരി ലോകായുക്തയിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നതിന് മുമ്പ് ഹുബ്ബള്ളിയിലും ഗദഗിലും ഹിരേമത്ത് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
SUMMARY: Lokayukta police officer dies after car catches fire

NEWS DESK

Recent Posts

വാല്‍പ്പാറയില്‍ നാല് വയസുകാരനെ പുലി കടിച്ചുകൊന്നു

തൃശൂര്‍: തമിഴ്നാട് വാല്‍പ്പാറയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസുകാരനെ പുലി കടിച്ചു കൊന്നു. ആയിപ്പാടി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളിയുടെ മകന്‍…

19 minutes ago

ജയ്‌സ്വാളിന് സെഞ്ചുറി, ദക്ഷിണാഫ്രിക്കക്കെതിരെ 9 വിക്കറ്റിന്റെ ജയം, ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

വി​ശാ​ഖ​പ​ട്ട​ണം: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ഒ​മ്പ​ത് വി​ക്ക​റ്റി​ന് വി​ജ​യി​ച്ച​തോ​ടെ​യാ​ണ് കെ. ​എ​ൽ.…

27 minutes ago

യുഡിഎഫ് കർണാടക തിരഞ്ഞെടുപ്പ് കൺവെൻഷൻ നാളെ

ബെംഗളൂരു: കേരളത്തില്‍ ഡിസംബർ 9നും 11നും നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യുഡിഎഫ് കർണാടക സംഘടിപ്പിക്കുന്ന കൺവെൻഷൻ നാളെ വൈകിട്ട് 6…

1 hour ago

ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുല്‍ ഈശ്വർ

തിരുവനന്തപുരം: ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെ ജയിലിലെ നിരാഹാര സമരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ. ആശുപത്രി സെല്ലിൽ കഴിയുന്ന രാഹുൽ വിശക്കുന്നുവെന്ന്…

2 hours ago

ഇൻഡിഗോ പ്രതിസന്ധി: വിമാന ടിക്കറ്റ് നിരക്കുകൾക്ക് കൂച്ചുവിലങ്ങിട്ട് കേന്ദ്രസർക്കാർ; 50 റൂട്ടുകളിൽ നിരക്ക് നിയന്ത്രണം

ന്യൂഡൽഹി: ഇൻഡിഗോ പ്രതിസന്ധിക്കിടെ വിമാന ടിക്കറ്റ് നിരക്കുകൾ കുതിച്ചുയർന്ന സാഹചര്യത്തിൽ നിർണ്ണായക ഇടപെടലുമായി കേന്ദ്രസർക്കാർ. പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാനക്കമ്പനികൾ…

2 hours ago

പാക്-അഫ്ഗാൻ അതിർത്തിയിൽ ഏറ്റുമുട്ടല്‍; അ​ഞ്ച്പേ​ർ കൊ​ല്ല​പ്പെ​ട്ടു

ഇസ്‍ലാമാബാദ്: പാക് സൈന്യവും അഫ്ഗാനിസ്ഥാന്റെ താലിബാൻ സേനയും തമ്മിൽ അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടല്‍. അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. തെ​ക്ക​ൻ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ…

3 hours ago