ബെംഗളൂരു: ഭൂമി ഇടപാടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് മൈസൂരു അർബൻ ഡെവലപ്മെൻ്റ് അതോറിറ്റിയുടെ (മുഡ) 18 ഉദ്യോഗസ്ഥർക്ക് ലോകായുക്ത നോട്ടീസ് അയച്ചു. അർഹതപ്പെട്ടവർക്ക് കൊടുക്കുന്നതിനു പകരം സർക്കാർ ഭൂമി ഉന്നത സ്വാധീനമുള്ള വ്യക്തികൾക്ക് ലേഔട്ട് സൈറ്റായി വിട്ടുകൊടുത്തെന്ന പരാതിയിലാണ് നടപടി.
2017ൽ മുഡ സൂപ്രണ്ട് എൻജിനീയറും സെക്രട്ടറിയുമുൾപ്പെടെ വിവിധ തസ്തികകളിൽ പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച് വിവരാവകാശ പ്രവർത്തകൻ ഗംഗാരാജു 2017ൽ ലോകായുക്തയിൽ പരാതി നൽകിയിരുന്നു. ഹിങ്കലിലെ സർവേ നമ്പർ 89-ലെ 7.18 ഏക്കർ ഭൂമി പണം വാങ്ങി 350-ലധികം പേർക്ക് വീതിച്ചു നൽകിയെന്നാണ് ആരോപണം.
TAGS: MUDA | LOKAYUKTA
SUMMARY: Lokayukta issues notices to 18 MUDA officials over site distribution in Hinkal
ബെംഗളൂരു: ബെംഗളൂരുവിലെ മലയാളി വായനക്കാര്‍ക്ക് പുതു അനുഭവം സമ്മാനിച്ച് 'സർഗ്ഗസംഗമം'. ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നഗരത്തിലെ മലയാളി…
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഉമർ നബിയുടെ സഹായി അമീർ റഷീദ് അലി എന്നയാളാണ് അറസ്റ്റിലായത്.…
കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം. നാളെ ജോലിയിൽനിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കാൻ ബി.എൽ.ഒമാർ…
ബെംഗളൂരു: വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൻ്റെ(എസ്ഐആർ) ഭാഗമായുള്ള എന്യൂമറേഷൻ ഫോറം പൂരിപ്പിക്കുന്നതിനും അനുബന്ധ കാര്യങ്ങൾക്കും പൊതുജനങ്ങളെ സഹായിക്കുന്നതിന് മലബാർ മുസ്ലിം…
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സിപിഎമ്മിന് വിമത സ്ഥാനാര്‍ഥി. ഉള്ളൂര്‍ വാര്‍ഡില്‍ കെ ശ്രീകണ്ഠന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കും. സിപിഎം ഉള്ളൂര്‍…
തിരുവനന്തപുരം: വർക്കലയിൽ ഓടുന്ന ട്രെയിനില്‍ നിന്ന് പാലോട് സ്വദേശി ശ്രീക്കുട്ടിയെ (19) തള്ളിയിട്ട കേസിൽ അറസ്റ്റിലായ സുരേഷ് കുമാറിനെ കീഴ്പ്പെടുത്തിയ…