Categories: KARNATAKATOP NEWS

മുഡ; സിദ്ധരാമയ്യയ്ക്ക് സമൻസ് അയക്കാനൊരുങ്ങി ലോകായുക്ത

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമി അഴിമതി കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയക്കാനൊരുങ്ങി ലോകായുക്ത പോലീസ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ലോകായുക്തയ്ക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകും.

സിദ്ധരാമയ്യയുടെ ഭാര്യ ബി. എം. പാർവതി, മൂന്നാം പ്രതി സിദ്ധരാമയ്യയുടെ ഭാര്യാ സഹോദരൻ മല്ലികാർജുന സ്വാമി, ഭൂമി ഉടമ ജെ. ദേവരാജു എന്നിവരെ ലോകായുക്ത കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തു. ദീപാവലിക്ക് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യയെ ചോദ്യം ചെയ്യുമെന്ന് ലോകായുക്ത വൃത്തങ്ങൾ അറിയിച്ചു. കേസിൽ ഡിസംബർ 25നകം റിപ്പോർട്ട് സമർപ്പിക്കാൻ ബെംഗളൂരുവിലെ പ്രത്യേക കോടതി ലോകായുക്തയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും (ഇഡി) കേസ് അന്വേഷിക്കുന്നുണ്ട്. മൈസൂരുവിലെ മുഡ ഓഫീസിലും കെംഗേരിയിലെ ദേവരാജിൻ്റെ വീട്ടിലും ഇഡി അടുത്തിടെ റെയ്ഡ് നടത്തിയിരുന്നു. അതേസമയം മുഡ കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നേഹമയി കൃഷ്ണ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സംസ്ഥാന സർക്കാർ ആണ് ലോകായുക്ത ഉദ്യോഗസ്ഥരെ നിയമിച്ചതെന്നും അവർ മുഖ്യമന്ത്രിക്കെതിരെ പോകില്ലെന്നും ചൂണ്ടികാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.

TAGS: KARNATAKA | MUDA SCAM
SUMMARY: Karnataka Lokayukta to issue notice to CM Siddaramaiah in MUDA case

Savre Digital

Recent Posts

വേടന്‍ ഒളിവിൽ തന്നെ; കേരളത്തിന്‌ പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കൊച്ചി: ബലാത്സം?ഗ കേസില്‍ ഒളിവില്‍ കഴിയുന്ന റാപ്പര്‍ വേടന് വേണ്ടി പരിശോധന ശക്തമാക്കി പോലീസ്. അന്വേഷണം കേരളത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുകയാണ്…

9 minutes ago

പിതാവ് തിരിച്ചെത്തിയതിന് പിന്നാലെ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം

ആലപ്പുഴ: ആലപ്പുഴയില്‍ ദുരനുഭവങ്ങള്‍ കുറിച്ച നാലാം ക്ലാസുകാരിക്ക് നേരെ വീണ്ടും ആക്രമണം. കുട്ടിയുടെ പിതാവ് ഇന്നലെ വീട്ടില്‍ എത്തിയിരുന്നു. തൊട്ടടുത്ത…

18 minutes ago

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഹോട്ടലുടമയ്ക്ക് ദാരുണാന്ത്യം. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം. ഹോട്ടലുടമയായ വിജയനാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നുമണിയോടെയാണ്…

27 minutes ago

എം.ഡി.എം.എ വില്‍പ്പന; മംഗളൂരുവില്‍ നാലുപേർ അറസ്റ്റിൽ

ബെംഗളൂരു: എം,ഡി.എം.എ വിതരണ ശൃംഖല തലവനടക്കം നാല് പേര്‍ മംഗളൂരുവില്‍ അറസ്റ്റിലായി. ഉഡുപ്പി ഉദ്യാവര സാമ്പിഗെ നഗർ സ്വദേശി ദേവരാജ്…

42 minutes ago

തേങ്ങ പെറുക്കുന്നതിനിടെ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

തൃശൂർ: തൃശ്ശൂരില്‍ കൃഷിയിടത്തില്‍ പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഒപ്പം ഉണ്ടായിരുന്ന ഭര്‍ത്താവിനും ഷോക്കേറ്റു.…

1 hour ago

മെമ്മറി കാര്‍ഡ് വിവാദം; ഡിജിപിക്ക് പരാതി നല്‍കി കുക്കു പരമേശ്വരൻ

തിരുവനന്തപുരം: അമ്മ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദത്തില്‍ സൈബർ ആക്രമണം നേരിടുന്നെന്ന് കാട്ടി പരാതി നല്‍കി കുക്കു പരമേശ്വരൻ.…

2 hours ago