ദുല്‍ഖർ സല്മാൻ ഏറ്റവും ഒടുവില്‍ നായകനായി എത്തിയ ലക്കി ഭാസ്കർ എന്ന ചിത്രം ഒടിടിയിലേക്ക്. നെറ്റ്ഫ്ലിക്സിന് ആണ് സ്ട്രീമിംഗ് അവകാശം വിറ്റു പോയിരിക്കുന്നത്. നവംബർ 28 മുതല്‍ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. വെഫേറർ ഫിലിംസിന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
ഒരു ചെറിയ ഇടവേളക്ക് ശേഷമാണു ദുല്‍ഖർ സല്‍മാന്റെ ചിത്രം ലക്കി ഭാസ്കർ ഒ ടി ടിയിലും വരവറിയിക്കുന്നത്. ദീപാവലി റിലീസായി ഒക്ടോബര്‍ 31ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ലക്കി ഭാസ്കർ. പിരീഡ് ക്രൈം ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ഭാസ്കർ എന്ന പ്രധാന കഥാപാത്രത്തെയാണ് ദുല്‍ഖർ അവതരിപ്പിച്ചത്.
1980 – 1990 കാലഘട്ടത്തിലെ മുംബൈ നഗരത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം വേഫെറര്‍ ഫിലിംസ് ആണ് കേരളത്തില്‍ വിതരണം ചെയ്തത്. ദുല്‍ഖറിനൊപ്പം മീനാക്ഷി ചൗധരി, ആയിഷ ഖാൻ, ഹൈപ്പർ ആദി, പി. സായ് കുമാർ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. പതിനാല് മാസത്തിന് ശേഷം ദുല്‍ഖറിന്റേതായി റിലീസ് ചെയ്ത ചിത്രം കൂടിയായിരുന്നു ലക്കി ഭാസ്കര്‍.
TAGS : FILM
SUMMARY : Lucky Bhaskar OTT streaming date announced
ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലെ മഹാദേവപുരയിൽ ക്രമക്കേട് നടന്നെന്ന തെളിവുകൾ പുറത്തുവിട്ടതിനു പിന്നാലെ ലോക്സഭയിലെ പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി…
ഭുവനേശ്വർ: ചത്തീസ്ഗഡിനു പുറമെ ഒഡിഷയിലും മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികർക്കു നേരെ ആക്രമണം. ഒഡിഷയിലെ ജലേശ്വറിൽ 2 മലയാളി വൈദികരെയും…
ജയ്പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വിടാൻ സഞ്ജു സാംസൺ തയാറെടുക്കുന്നതായി റിപ്പോർട്ട്. ടീമിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് മാനേജ്മെന്റിനെ സഞ്ജു…
മൈസൂരു: ചാമുണ്ഡിഹിൽസ് വ്യു പോയിന്റിൽ കർണാടക ആർടിസി ബസ് മറിഞ്ഞ് അപകടം. യാത്രക്കാരുമായി ചാമുണ്ഡി ഹിൽസിലേക്കു പോകുകയായിരുന്ന ബസ് ഇന്നാണ്…
ബെംഗളൂരു: തിരഞ്ഞെടുപ്പ് ക്രമക്കേടുമായി ബന്ധപ്പെട്ട് ഫ്രീഡം പാർക്കിൽ ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന പ്രതിഷേധ റാലി നടക്കുന്നതിനാൽ നഗരത്തിൽ…
തൃശ്ശൂരിൽ ഗ്യാസ് അടുപ്പിൽ നിന്നും തീ പടർന്ന് 2 പേർക്ക് പൊള്ളലേറ്റു. പഴയന്നൂർ മേപ്പാടത്തു പറമ്പ് തെഞ്ചീരി അരുൺ കുമാറിൻ്റെ…