ലുലു ഡെയ്‌ലി ജെ.പി. നഗറിൽ പ്രവർത്തനം ആരംഭിച്ചു

ബെംഗളൂരു: ലുലു ഗ്രൂപ്പ് ഇന്ത്യയുടെ ഏറ്റവും പുതിയ ലുലു ഡെയ്‌ലി സ്റ്റോർ ബെംഗളൂരുവിലെ ജെ.പി. നഗർ മൂന്നാം ഫേസിൽ തുറന്നു. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജി.ബി.എ) ചീഫ് കമ്മീഷണർ എം. മഹേശ്വർ റാവു ഐ.എ.എസ്., ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലിയുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി, ലുലു ഇന്റർനാഷണൽ ഹോൾഡിങ്സ് ലിമിറ്റഡ് ഡയറക്ടറും സി.ഒ.ഒ.യുമായ അനന്ത് റാം വിശ്വനാഥ്, ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ഡയറക്ടർ (മാർക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷൻസ്) വി. നന്ദകുമാർ, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സി.ഇ.ഒ.യുമായ എം.എ. നിഷാദ്, ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സി.ഒ.ഒ.യുമായ ഫഹാസ് അഷ്‌റഫ്, കർണാടക ഡയറക്ടർ നോമാൻ അസീസ് ഖാൻ, ലുലു കർണാടക റീജിയൻ റീജണൽ മാനേജർ കെ.പി. ജമാൽ, ലുലു റീട്ടെയിൽ കർണാടക ജനറൽ മാനേജർ കെ. നൗഷാദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ബെംഗളൂരുവിലെ ലുലു ഗ്രൂപ്പിന്റെ ഏഴാമത്തെയും ഇന്ത്യയിലെ 22-ാമത്തെയും സ്റ്റോറാണിത്. 40,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ വ്യാപിച്ചുകിടക്കുന്ന സ്റ്റോറിൽ വിശാലമായ പാർക്കിങ് സൗകര്യമുണ്ട്. സ്റ്റോർ ആരംഭിച്ചതോടെ 1,000-ത്തിലധികം ആൾക്കാർക്ക് നേരിട്ടും അല്ലാതെയുമായി തൊഴിലവസരങ്ങൾ ലഭിച്ചു. 

കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന പഴങ്ങളും പച്ചക്കറികളും, ഉയർന്ന ഗുണനിലവാരമുള്ള മാംസം, കോഴിയിറച്ചി, കടൽ വിഭവങ്ങൾ, പാലുൽപ്പന്നങ്ങൾ, ബേക്കറി, വ്യക്തിഗത പരിചരണ ഉൽപ്പന്നങ്ങൾ, അടുക്കള ഉപകരണങ്ങൾ. ഡിജിറ്റൽ ഗാഡ്ജറ്റുകളും ഇലക്ട്രോണിക് ആക്സസറികളും ലഭിക്കുന്ന പ്രത്യേക വിഭാഗം എന്നിവ ഇവിടെ ലഭ്യമാണ്. ഒക്ടോബർ 31 വരെ വിവിധ ഉൽപ്പന്നങ്ങൾക്ക് പ്രത്യേക ഡിസ്കൗണ്ടുകളും പ്രൊമോഷണൽ ഓഫറുകളും ലഭ്യമാണ്.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

തീവ്രവാദ ബന്ധമെന്ന സംശയം; കലബുറഗിയിൽ ഒരാൾ അറസ്റ്റിൽ

ബെംഗളൂരു: ഭീകരസംഘടനയുമായി സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധം പുലർത്തിയെന്ന സംശയത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ...

ബെംഗളൂരു നൈസ് റോഡിൽ രാസവസ്‌തുക്കളുമായി പോയ ടാങ്കറിന് തീപിടിച്ചു

ബെംഗളൂരു: ബെംഗളൂരു നൈസ് റോഡിൽ രാസവസ്‌തുക്കൾ കൊണ്ടുപോയ ടാങ്കർ ലോറിക്ക് തീപിടിച്ചു....

തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ 25 ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്റെ പ്രതിമാസ സെമിനാർ ഒക്ടോബർ 25 ന്...

കുഴിയിൽ വീണ് നിയന്ത്രണം വിട്ട കാർ ബസിലിടിച്ചു; മഹാരാഷ്ട്രയിൽ കുട്ടിയുൾപ്പെടെ അഞ്ചുപേർക്ക് ദാരുണാന്ത്യം

മുംബൈ: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. പണ്ഡിഭർ-ഖാംഗോൺ...

പ്രകാശനം

ചെറുകഥ കല ജി. കെ "ഒന്നും വെറുതെ ആവില്ല" ഒരിക്കൽ ഒരു ഫേസ്ബുക്ക് സുഹൃത്ത്...

‘നഷ്ടപ്പെട്ടത് വിലപ്പെട്ട മൂന്ന് ജീവൻ, ആ കുടുംബങ്ങളെ സഹായിക്കും’: പ്രതികരണവുമായി നൂഹ സജീവ്

കൊച്ചി: നെടുമ്പാശേരിയില്‍ മിനി കൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍...

ബേക്കറി വഴിയുള്ള ഹോർട്ടിവൈൻ വിൽപ്പന: ലൈസൻസ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: ബേക്കറികൾ വഴി ഹോർട്ടിവൈൻ വിൽക്കാനുള്ള നീക്കം വിവാദമായതോടെ ഇടപെട്ട് മുഖ്യമന്ത്രി...

കോവളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബന്ധുകൾ സ്പായിൽ വിറ്റു: ലൈം​ഗിക ചൂഷണത്തിന് ഇരയായി, രണ്ടുപേർ അറസ്റ്റിൽ‌

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിൽ ലൈം​ഗിക ചൂഷണം നടത്തിയ സംഭവത്തിൽ രണ്ടുപേർ...

Related Articles

Popular Categories