കണ്ണൂർ: എം പോക്‌സ് സ്ഥിരീകരിച്ച കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള തലശ്ശേരി സ്വദേശിയുടെ റൂട്ട് മാപ് പ്രസിദ്ധീകരിച്ചു. ഇന്നലെ എം പോക്‌സ് സ്ഥിരീകരിച്ച യു എ ഇയില്‍ നിന്നെത്തിയ യുവാവിന്റെ റൂട്ട് മാപാണ് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചത്. രണ്ട് പേര്‍ക്ക് എം പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ണൂരില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
യു എ ഇയില്‍ നിന്ന് ഡിസംബര്‍ 13ന് പുലര്‍ച്ചെ 2.30നാണ് കോഴിക്കോട് വിമാനത്താവളത്തില്‍ യുവാവെത്തിയത്. ബന്ധുവിന്റെ കാറില്‍ രാവിലെ വീട്ടിലെത്തി. അന്ന് വൈകിട്ടും പിറ്റേന്ന് രാവിലെയും ചൊക്ലിയിലെ ലാബില്‍ പരിശോധനക്കെത്തി.
16ന് ഉച്ചക്ക് രണ്ടിന് തലശ്ശേരിയിലെ ആശുപത്രിയിലും വൈകിട്ട് ആറിന് പരിയാരം മെഡിക്കല്‍ കോളജിലുമെത്തിയെന്ന് റൂട്ട് മാപില്‍ പറയുന്നു.
നേരത്തേ യു എ ഇയില്‍ നിന്നെത്തിയ വയനാട് സ്വദേശിയായ 26കാരനും കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ എട്ടാം നിലയില്‍ പ്രത്യേകമായി ഒരുക്കിയ വാര്‍ഡിലാണ് ചികിത്സ. ചികിത്സക്കായി ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടുന്ന പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
TAGS : MONKEYPOX
SUMMARY : M. Pox; Patient route map published
ബെംഗളൂരു: നെലമംഗല ശ്രീ ബസവണ്ണദേവ മഠത്തിൽ കന്നഡ കവിസമ്മേളനവും, 251 കവികൾ രചിച്ച ബുദ്ധ - ബസവ- ഭീമ ബൃഹത്…
കോഴിക്കോട്: ചെരുപ്പ് മാറിയിട്ടതിന് ഏഴാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് കൂടരഞ്ഞിയിലെ സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി…
ബെംഗളൂരു: പുതുവത്സരാഘോഷ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) പർപ്പിൾ, ഗ്രീൻ, യെല്ലോ ലൈനുകളിൽ മെട്രോ…
ബെംഗളൂരു: ശാസ്ത്ര സാഹിത്യവേദി വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തില്‍ പ്രസിഡൻ്റ് കെ. ബി. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. പത്തംഗ…
പത്തനംതിട്ട: ദേശീയ പതാകയോട് അനാദരവ് കാട്ടിയെന്ന പരാതിയുമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റി. മലയാലപ്പുഴ ടൂറിസ്റ്റ് അമിനിറ്റി സെൻററിൽ ദേശീയ…
ബെംഗളൂരു: യെലഹങ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സംഘടനയായ പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്റ് കള്‍ച്ചറല്‍ അസോസിയേഷന് (പിഎസിഎ) നോര്‍ക്ക റൂട്ട്‌സിന്റെ അംഗീകാരം.…