കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് എം. രാഘവൻ പാർട്ടിയില്നിന്ന് രാജിവെച്ചു. പാർട്ടി പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ച് ജില്ലാ കമ്മിറ്റിക്ക് കത്ത് നല്കി. ജില്ലാ കമ്മിറ്റിയില് ഉള്പ്പെടുത്താത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ് വിവരം. കാസറഗോഡ് ജില്ലാ കമ്മിറ്റിയില് ആറുപേരെ സ്ഥിരം ക്ഷണിതാക്കളായി ഉള്പ്പെടുത്താൻ വിപുലീകൃത ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു.
താരതമ്യേന ജൂനിയറായ നേതാക്കളെപ്പോലും പരിഗണിച്ചപ്പോള് മുതിർന്ന നേതാവായ രാഘവനെ ഒഴിവാക്കിയെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള് ഉന്നയിക്കുന്ന പരാതി. വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം സമാപിച്ചതിന് പിന്നാലെയാണ് രാഘവൻ രാജി സമർപ്പിച്ചത്. പാർട്ടി നേതൃത്വം അവഗണിച്ചുവെന്ന് രാജിക്കത്തില് വ്യക്തമാക്കിയതായാണ് റിപ്പോർട്ട്.
SUMMARY: M. Raghavan resigns from the CPM; expresses dissatisfaction over not being included in the district committee
















