കേരളത്തില്‍ ആദ്യമായി വിസ്റ്റാഡോം ട്രെയിൻ; ഒക്ടോബര്‍ 22 മുതല്‍ ജനുവരി 16 വരെ ചെങ്കോട്ട റൂട്ടില്‍

കൊല്ലം: കേരളത്തിലെ ട്രെയിൻ യാത്രക്കാർക്കും വിനോദസഞ്ചാരികള്‍ക്കും അതിരറ്റ ആവേശവും വലിയൊരത്ഭുതവും സമ്മാനിച്ചുകൊണ്ട് ദക്ഷിണ റെയില്‍വേയുടെ ചരിത്രത്തിലെ തന്നെ ആദ്യ വിന്ഡോ കോച്ച്‌ സർവീസ് കേരളത്തില്‍ ആരംഭിക്കുന്നു. പ്രകൃതിഭംഗിയാല്‍ സമൃദ്ധമായ പുനലൂർ – ചെങ്കോട്ട റൂട്ടിലാണ് ഈ വിസ്റ്റാഡോം ട്രെയിൻ കേരളത്തില്‍ ആദ്യമായി സർവീസ് നടത്തുന്നത്.

ഒക്ടോബർ 22 മുതല്‍ ജനുവരി 16 വരെയാണ് ഈ പ്രത്യേക സർവീസ് ദക്ഷിണ റെയില്‍വേ ക്രമീകരിച്ചിരിക്കുന്നത്. പടിഞ്ഞാറൻ ഘട്ട മലനിരകളുടെയും തുരങ്കങ്ങളുടെയും പാലങ്ങളുടെയും പച്ചപ്പിന്റെയും വശ്യമായ ഭംഗി പൂർണ്ണമായി ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് വിസ്റ്റാഡോം കോച്ചുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. 360-ഡിഗ്രി റിവോള്‍വിംഗ് സീറ്റുകളാണ് വിസ്റ്റാഡോം ട്രെയിനിൻ്റെ ഏറ്റവും വലിയ പ്രത്യേകത.

വശങ്ങളിലെ വലിയ ഗ്ലാസ് ജനലുകള്‍ക്ക് പുറമെ ട്രെയിനിന്റെ മേല്‍ക്കൂരയിലും സുതാര്യമായ ഗ്ലാസ് പാനലുകള്‍ നല്‍കിയിട്ടുണ്ട്. ഓട്ടോമാറ്റിക് സ്ലൈഡിംഗ് വാതിലുകള്‍, വൈഫൈ, ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോർഡുകള്‍, മിനി പാൻട്രി, എല്‍.ഇ.ഡി ലൈറ്റുകള്‍ തുടങ്ങിയവും ഈ ട്രെയിനിൻ്റെ പ്രത്യേകതയാണ്. മധുര-ഗുരുവായൂർ എക്സ്പ്രസില്‍ വിസ്റ്റാഡോം കോച്ച്‌ അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എംപി തൻ്റെ സോഷ്യല്‍ മീഡിയില്‍ പറഞ്ഞിരുന്നു.

ഇതാദ്യമായാണ് കേരളത്തില്‍ ഒരു ട്രെയിനില്‍ വിസ്റ്റാഡോം കോച്ച്‌ യാഥാർത്ഥ്യമാകുന്നത്. യാത്രക്കാർക്ക് പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന ഈ സംവിധാനം കേരളത്തിലെ റെയില്‍വേ യാത്രാനുഭവത്തിന് പുതിയ വഴിയൊരുക്കും എന്നാണ് പ്രതീക്ഷ.

SUMMARY: First-ever Vistadome train in Kerala; to run on the Sengottai route from October 22 to January 16

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഭിജീത് ദിപ്‌കെയ്ക്ക് ജാമ്യം; ഉപാധികളോടെ മോചനം

ഡൽഹി: ഡല്‍ഹിയില്‍ അറസ്റ്റിലായ സിജെപി പ്രതിനിധി അഭിജീത് ദീപ്‌കെയ്ക്ക് ജാമ്യം ലഭിച്ചു....

സിപിഎമ്മില്‍ നിന്ന് എം. രാഘവൻ രാജിവെച്ചു; ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താത്തതില്‍ അതൃപ്തി

കാസറഗോഡ്: കാസറഗോഡ് ജില്ലയിലെ മുതിർന്ന സിപിഎം നേതാവ് എം. രാഘവൻ പാർട്ടിയില്‍നിന്ന്...

ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തൃശൂർ: അമ്മാടത്ത് ദമ്പതികളെ വീട്ടിലെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വല്ലച്ചിറ...

ഇന്റര്‍നെറ്റ് കുട്ടികളുടെയും മൗലികാവകാശം; നിര്‍ണായക വിധിയുമായി സുപ്രീംകോടതി

ഡൽഹി: ഇന്റർനെറ്റ് ലഭ്യതയും അത് ഉപയോഗിക്കാനുള്ള അവകാശവും ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്ന്...

പ്രശസ്ത തമിഴ് സംഗീത സംവിധായകൻ ദേവ അന്തരിച്ചു

ചെന്നൈ: തമിഴ് ചലച്ചിത്ര സംഗീത ലോകത്തെ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ...

‘പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ മാനനഷ്ടക്കേസ് ; രാഹുല്‍ ഗാന്ധിയെ കുറിച്ച്‌ പറഞ്ഞാല്‍ കലാപാഹ്വാനം’: സര്‍ക്കാരിനെതിരെ ആര്‍ ശ്രീലേഖ

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചതില്‍ പൊലീസ് കേസ് എടുത്തതിനെ വിമർശിച്ച്‌ ബിജെപി...

സ്വർണവിലയില്‍ വർധനവ്

തിരുവനന്തപുരം: ദിവസങ്ങള്‍ നീണ്ട ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ കേരളത്തില്‍ സ്വർണവിലയില്‍ നേരിയ വർധന. 22...

ശിവസൂര്യയുടെ തിരോധാനം; 70 ദിവസത്തിന് ശേഷം ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത്...

Related Articles

Popular Categories