വാഷിങ്ടൺ: യുഎസിലെ അലാസ്കാ തീരത്ത് റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. തുടർന്ന് തെക്കൻ അലാസ്കയിലും അലാസ്ക ഉപദ്വീപിലും അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2നാണ് ഭൂചലനമുണ്ടായത്. അലാസ്കയിലെ ദ്വീപ് നഗരമായ സാൻസ് പോയിന്റിൽ നിന്ന് തെക്ക് 87 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സാൻസ് പോയിന്റിൽ താമസിക്കുന്നവരോട് ഉടൻ മാറി താമസിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.
2023 ജൂലൈയിലും അലാസ്കൻ ഉപദ്വീപിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായെങ്കിലും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നില്ല.
SUMMARY: Magnitude 7.3 earthquake strikes Alaska Peninsula
ബാഗ്ദാദ്: കിഴക്കന്‍ ഇറാഖിലെ അല്‍-കുട്ട് നഗരത്തിലെ ഹൈപ്പര്‍മാര്‍ക്കറ്റിലുണ്ടായ വന്‍ തീപിടുത്തത്തില്‍ 50 പേര്‍ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. തീപിടുത്തത്തിന്റെ…
കൊല്ലം: വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ (13) ആണ് മരിച്ചത്.…
കൊല്ലം: മലയാളി യുവതിയെ കാനഡയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കൊല്ലം ഇരവിപുരം പനമൂട് ചാനക്കഴികം ആന്റണി വില്ലയില്‍ ബെനാൻസിന്റെയും രജനിയുടെയും…
കൊച്ചി: സാമ്പത്തിക തട്ടിപ്പിന് നടൻ നിവിൻ പോളിക്കെതിരെ കേസെടുത്തു. തലയോലപ്പറമ്പ് സ്വദേശി ഷംനാസാണ് പരാതി നല്‍കിയത്. ഒരു കോടി രൂപ…
ഷാർജ: ഷാർജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാല്‍, വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍…
ബെംഗളൂരു: ചിക്കബല്ലാപുര ഓൺലൈൻ വാതുവയ്പിൽ ലക്ഷങ്ങൾ നഷ്ടമായതിൽ മനംനൊന്ത് പോലീസ് കോൺസ്റ്റബിൾ ജീവനൊടുക്കി. ബെംഗളൂരു നോർത്ത് ജില്ലയിലെ മഞ്ചെനഹള്ളി പോലീസ്…