ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 മരണം. ഇന്നലെ രാത്രിയാണ് ദാരുണമായ സംഭവമുണ്ടായത്. മരിച്ചവരിൽ 11 സ്ത്രീകളും നാലു കുട്ടികളുമാണുള്ളത്. മൂന്നുപേർ പുരുഷൻമാരാണ്. മരണസംഖ്യ ഉയരാനാണ് സാധ്യത.അമ്പതിലധികം പേർക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തില്‍ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
മഹാകുംഭ മേളയ്ക്കായി രണ്ട് പ്രത്യേക ട്രെയിനുകൾ റെയിൽവേ അനുവദിച്ചിരുന്നു ഈ ട്രെയിനുകൾ എത്തിയതോടെ ആളുകൾ തിരക്ക് കൂട്ടിയതാണ് അപകടത്തിലേക്ക് വഴിവച്ചത്. തിക്കിലും തിരക്കിലും അകപ്പെട്ട് പലർക്കും ബോധം നഷ്ടമായി. ട്രെയിന്‍ വന്നപ്പോള്‍ പ്ലാറ്റ്ഫോമില്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയതായി വീഡിയോ ദൃശ്യങ്ങളിലുണ്ട്.
പരുക്കേറ്റവരെയും ബോധരഹിതരായവരെയും ആർപിഎഫ് ഉദ്യോഗസ്ഥരും ഡൽഹി പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് ആശുപത്രികളിലേക്ക് മാറ്റിയത്. ഡൽഹിയിലെ എൽഎൻജെപി ആശുപത്രിയിലാണ് ഭൂരിഭാഗമാളുകളെയും എത്തിച്ചത്.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
<br>
TAGS : MAHA KUMBHMELA | STAMPADE | DELHI
SUMMARY : Maha Kumbh Mela; 15 dead in stampede at Delhi railway station
തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ ഇന്ന് റെക്കാഡ് വർധനവ്. ഒറ്റയടിക്ക് 920 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില…
ബെംഗളൂരു: സുവർണ കർണാടക കേരള സമാജം മൈസൂരു ഈസ്റ്റ് സോണ്‍ ഓണാഘോഷവും കുടുംബസംഗമവും സദഗള്ളി ഡീപോൾ പബ്ലിക് സ്കൂളില്‍ നടന്നു.…
കൊച്ചി: സിനിമാ നടന്മാരായ പൃഥ്വിരാജിന്റെയും ദുല്‍ഖര്‍ സല്‍മാന്റെയും വീടുകളില്‍ കസ്റ്റംസ് റെയ്ഡ്. വ്യാജ റജിസ്ട്രേഷനിലൂടെ നികുതി വെട്ടിപ്പ് നടത്തി ഭൂട്ടാനില്‍…
ബെംഗളൂരു: കാലവര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട ഉഡുപ്പി ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മാൽപെ ബീച്ച് സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു.…
മലപ്പുറം: എട്ടുവയസ്സുകാരിയെ ബലാത്സംഗംചെയ്ത കേസില്‍ ബന്ധുവായ അമ്പത്തിരണ്ടുകാരന് 97 വർഷം കഠിനതടവും 7.75 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി…
ന്യൂഡൽഹി: വ്യോമപാത അടച്ചത് നീട്ടി ഇന്ത‍്യ. പാക് വിമാനങ്ങള്‍ക്ക് ഒക്ടോബർ 24 വരെ പ്രവേശനമില്ല. പാകിസ്ഥാൻ വ്യോമപാത അടച്ചത് തുടരുന്നതിന്…