കൊച്ചി: ഓപ്പറേഷൻ സിന്ദൂറിനെ വിമർശിച്ച മലയാളി യുവാവിന്റെ വീട്ടിൽ മഹാരാഷ്ട്ര എ.ടി.എസിന്റെ പരിശോധന. സ്വതന്ത്ര മാധ്യമപ്രവർത്തകനായ റിജാസ്.എം.ഷീബയുടെ കൊച്ചി കലൂർ കീർത്തി നഗറിലെ വീട്ടിലാണ് പരിശോധന നടത്തുന്നത്. ഐ.ബി ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുക്കുന്നുണ്ട്. രണ്ട് മണിക്കൂറിലധികം പരിശോധന നടന്നതായാണ് വിവരം.
കഴിഞ്ഞ ദിവസം ഇയാളെ മഹാരാഷ്ട്ര നാഗ്പുർ പോലീസ് അറസ്റ്റ് ചെയ്യുകയും ഈ മാസം 13 വരെ കസ്റ്റഡിയിൽ വിടുകയും ചെയ്തിരുന്നു. കലാപാഹ്വാനം അടക്കമുള്ളവ ചുമത്തിയാണ് എഫ്ഐആർ ചുമത്തിയിരിക്കുന്നത്. ഇന്ത്യൻ ഭരണകൂടത്തിനെതിരെ ആയുധമെടുത്തുപോരാടാൻ ആഹ്വാനം ചെയ്തെന്നും കേസുണ്ട്. നാഗ്പുരിലെ സ്വകാര്യ ഹോട്ടലിൽ നിന്നാണ് ഇയാളെ പിടികൂടുന്നത്. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്ര എടിഎസും ഐ.ബി ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്തുന്നത്.
TAGS: KERALA | OPERATION SINOODR
SUMMARY: Maharashtra ATS raids house of Malayali who criticized Operation Sindoor
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില്‍ സ്വകാര്യ ബസുകള്‍ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല്‍ അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില്‍ പ്രവേശിക്കാന്‍ ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്‍. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…