മുംബൈ: മഹാരാഷ്‌ട്രയില്‍ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ പിസിസി അധ്യക്ഷ സ്ഥാനം രാജിവച്ച് നാനാ പട്ടോലെ. നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഘാഡി വൻ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് നീക്കം. സംസ്ഥാനത്ത് കോണ്‍ഗ്രസ് മത്സരിച്ച 103 സീറ്റുകളില്‍ ആകെ 16 എണ്ണത്തില്‍ മാത്രമാണ് പാർട്ടിക്ക് വിജയിക്കാനായത്.
കഴിഞ്ഞ തവണ 44 സീറ്റുകള്‍ നേടിയ ഇടത്താണ് ഇക്കുറി വൻ തിരിച്ചടി നേരിട്ടത്. ഇതിന് പുറമെ വലിയ ഭൂരിപക്ഷത്തില്‍ വിജയം നേടുമെന്ന് കരുതിയിരുന്ന നാനാ പട്ടോലെ സ്വന്തം മണ്ഡലമായ സാകോളിയില്‍ നിന്ന് വെറും 208 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ബിജെപിയുടെ അവിനാഷ് ആനന്ദറാവു ബ്രഹ്‌മാൻകറായിരുന്നു പട്ടോലെയുടെ പ്രധാന എതിരാളി.
അതേസമയം, ഹൈക്കമാന്‍ഡ് പട്ടോലെയുടെ രാജി സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും രാഹുല്‍ ഗാന്ധിയെയും കാണാന്‍ ഇതുവരെ സാധിച്ചില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹാരാഷ്ട്രയില്‍ ആകെ 49 സീറ്റുകള്‍ മാത്രമാണ് മഹാവികാസ് അഘാഡി സഖ്യത്തിന് നേടാന്‍ സാധിച്ചത്. മത്സരിച്ച 103 സീറ്റുകളില്‍ 16 സീറ്റ് മാത്രമേ കോണ്‍ഗ്രസിന് നേടാന്‍ സാധിച്ചുള്ളു.
അതേസമയം മഹാരാഷ്ട്രയില്‍ 235 സീറ്റുകളാണ് മഹായുതി നേടിയെടുത്തത്. ഇതില്‍ 132 സീറ്റുകള്‍ ബിജെപി കരസ്ഥമാക്കി. 2021ലാണ് മുൻ എംപികൂടിയായ പട്ടോലെ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷനായെത്തുന്നത്. അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാൻ കോണ്‍ഗ്രസിനായി.
TAGS : MAHARASHTA | ELECTION
SUMMARY : Maharashtra Congress president Nana Patole resigned
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ…
ബെംഗളൂരു : കേരള എൻജിനിയേഴ്‌സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷികാഘോഷം ഞായറാഴ്ച നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ ഒൻപതുമുതൽ…
പാലക്കാട്: നിയന്ത്രണം വിട്ട കാര്‍ വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. പാലക്കാട് കാടാംകോാട് കനാല്‍ പാലത്തിന് സമീപം രാത്രി…
ബെംഗളൂരു: ബെംഗളൂരു മലയാളികളുടെ ഏറെകാലത്തെ കാത്തിരിപ്പിനുശേഷം എത്തിയ ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിന് ഉജ്ജ്വല വരവേൽപ്പ് നല്‍കി ബെംഗളൂരുവിലെ മലയാളി സംഘടനകള്‍.…
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…