ബെംഗളൂരു: ബിജെപി യുവമോർച്ച അംഗം പ്രവീൺ നെട്ടാരു കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. രണ്ട് വർഷത്തിന് ശേഷമാണ് മുഖ്യപ്രതിയായ മുസ്തഫ പായിച്ചാറിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്യുന്നത്. വെള്ളിയാഴ്ച രാവിലെ സകലേഷ്പുരയിൽ വെച്ചായിരുന്നു അറസ്റ്റ്.
2022 ജൂലൈ 26നാണ് ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ ഗ്രാമത്തിൽ വെച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) പ്രവർത്തകർ പ്രവീൺ നെട്ടാരുവിനെ ആക്രമിച്ച് കൊല്ലപ്പെടുത്തുന്നത്. അതേ വർഷം സെപ്റ്റംബറിൽ പിഎഫ്ഐ രാജ്യത്ത് നിരോധിക്കപ്പെട്ടു. ബെല്ലാരെ പോലീസ് സ്റ്റേഷനിലാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കേസ് എൻഐഎയ്ക്ക് കൈമാറി.
കേസിൽ 20 പേർക്കെതിരെ എൻഐഎ കഴിഞ്ഞ ജനുവരിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ചില സമുദായത്തിൽപ്പെട്ടവരിൽ ഭയം സൃഷ്ടിക്കാനും സമൂഹത്തിൽ വർഗീയതയും വിദ്വേഷവും സൃഷ്ടിക്കാനുമുള്ള പിഎഫ്ഐ അജണ്ടയുടെ ഭാഗമായാണ് പ്രവീണിനെ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തിയതെന്ന് എൻഐഎ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് എൻഐഎ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അംഗങ്ങളായ പൊയ്യഗുഡ്ഡെ പടങ്ങാടി സ്വദേശി നൗഷാദ് (32), സോംവാർപേട്ട് താലൂക്കിൽ നിന്നുള്ള അബ്ദുൾ നാസിർ (41), അബ്ദുൾ റഹ്മാൻ (36) എന്നിവരാണു പിടിയിലായതെന്ന് എൻഐഎ അറിയിച്ചു. മൂവരുടെയും വിവരങ്ങൾ കൈമാറുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതം എൻഐഎ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറായി കോണ്‍ഗ്രസിന്റെ വി കെ മിനിമോള്‍ തിരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കോർപ്പറേഷനില്‍ 48 അംഗങ്ങളുടെ പിന്തുണയോടെയാണ്…
വയനാട്: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി(65) ആണ് മരിച്ചത്. കാട്ടാനയുടെ കാല്‍പ്പാടുകള്‍…
തിരുവനന്തപുരം: സ്വർണവില കേരളത്തില്‍ ഒരു ലക്ഷവും കടന്ന് കുതിക്കുകയാണ്. ഇന്ന് പവന് 560 രൂപ കൂടി 102,680 രൂപയും ഗ്രാമിന്…
കോഴിക്കോട്: കൊയിലാണ്ടി തിരുവങ്ങൂരില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18 പേർക്ക് പരുക്ക്. കൊയിലാണ്ടി തിരുവങ്ങൂരില്‍…
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരുടെയും ഉപാധ്യക്ഷന്മാരുടേയും തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. കോര്‍പ്പറേഷനുകളിലെ മേയര്‍ തിരഞ്ഞെടുപ്പ് രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി…
ധാക്ക: സംഘർഷാവസ്ഥ തുടരുന്ന ബംഗ്ലദേശിൽ ഒരു ഹിന്ദു യുവാവിനെ കൂടി ജനക്കൂട്ടം മർദിച്ചു കൊന്നു. അമൃത് മൊണ്ഡൽ (30) എന്ന…