Categories: KERALATOP NEWS

മൈനാഗപ്പള്ളി അപകടം; ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

മൈനാഗപ്പള്ളിയില്‍ വീട്ടമ്മയെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടാം പ്രതിയായ ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം. കൊല്ലം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ പ്രേരണാക്കുറ്റമാണ് ശ്രീക്കുട്ടിക്ക് മേല്‍ ചുമത്തിയിരുന്നത്. അപകടസമയത്ത് കാറോടിച്ചിരുന്ന കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശി അജ്മലാണ് കേസിലെ ഒന്നാം പ്രതി.

പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ജി. ഗോപകുമാറാണ് കേസ് പരിഗണിച്ചത്. കോടതിയുടെ ആവശ്യപ്രകാരം പോലീസ് നേരത്തെ കേസ് ഡയറി ഹാജരാക്കിയിരുന്നു. നിലവില്‍ അട്ടക്കുളങ്ങര ജയിലിലാണ് പ്രതി ശ്രീക്കുട്ടിയുള്ളത്. കാറോടിച്ച ഒന്നാം അജ്മലിനെതിരെ മനഃപൂര്‍വമുള്ള നരഹത്യാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. കാറിന്‍റെ പിന്‍സീറ്റിലായിരുന്നു രണ്ടാം പ്രതി ശ്രീക്കുട്ടി.

തിരുവോണനാളില്‍ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്കൂട്ടർ യാത്രികരായ സ്ത്രീകളെ കാറിടിച്ച്‌ വീഴ്ത്തിയ അജ്മല്‍, നിലത്ത് വീണു കിടിന്നിരുന്ന സ്ത്രീയുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് കുഞ്ഞുമോള്‍ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കുഞ്ഞുമോളും കൂടെയുണ്ടായിരുന്ന ഫൗസിയയും തിരികെ പോകുമ്പോഴായിരുന്നു സംഭവം. അപകടമുണ്ടായ ശേഷം നാട്ടുകാർ കാർ നിർത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വണ്ടി നിർത്താതെ പോവുകയായിരുന്നു. ഒടുവില്‍ നാട്ടുകാർ പിന്തുടർന്നതോടെ കരുനാഗപ്പള്ളിയിലെ ഒരു പോസ്റ്റിലിടിച്ചാണ് കാർ നിന്നത്. ഇതിനിടെ കാർ മതിലിലും രണ്ട് വാഹനങ്ങളിലും ഇടിക്കുകയും ചെയ്തു.

വാഹനം പോസ്റ്റിലിടിച്ചതോടെ അജ്മല്‍ ഓടി രക്ഷപ്പെടുകയും ശ്രീക്കുട്ടി തൊട്ടപ്പുറത്തെ വീട്ടിലേക്ക് ഓടിക്കയറുകയുമായിരുന്നു. ഇവിടെ വച്ച്‌ നാട്ടുകാർ യുവതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഒളിവില്‍ പോയ യുവാവിനെ രാത്രിയോടെ പോലീസ് കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

TAGS : MAINAGAPPALLY | ACCIDENT | BAIL
SUMMARY : Mainagapally accident; Dr. Bail for Srikutty

Savre Digital

Recent Posts

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനിയും ദിലീപും കോടതിയില്‍ എത്തി, വിധി നടപടികള്‍ ഉടന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഓണം പ്രതി പള്‍സര്‍ സുനി, എട്ടാം പ്രതി നടന്‍ ദിലീപ് എന്നിവര്‍ കോടതിയില്‍ എത്തി.…

22 minutes ago

കൊല്ലത്ത് തെരുവുനായയെ തല്ലിക്കൊന്നു; യുഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ കേസ്

കൊല്ലം: കൊല്ലത്ത് തെരുവുനായയെ യുഡിഎഫ് സ്ഥാനാർഥി തല്ലിക്കൊന്നു. സംഭവത്തില്‍ കൊല്ലം വെസ്റ്റ് കല്ലട യുഡിഎഫ് സ്ഥാനാർഥി സുരേഷ് ചന്ദ്രനാനെതിരെ പോലീസ്…

31 minutes ago

യുഡിഎഫ് കർണാടക തിരഞ്ഞെടുപ്പ് കൺവെൻഷൻ

ബെംഗളൂരു: യുഡിഎഫ് കർണാടകയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. അഡ്വ. സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ വോട്ടെടുപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് കർണാടകയില്‍…

1 hour ago

ടിവികെ പൊതുയോഗത്തിന് അനുമതി നിഷേധിച്ച്‌ പോലീസ്

ചെന്നൈ: വിജയ്‌യുടെ തമിഴക വെട്രി കഴകത്തിൻ്റെ (ടിവികെ) ഈറോഡ് നടത്താന്‍ നിശ്ചയിച്ച റാലിക്ക് പോലീസ് അനുമതി നിഷേധിച്ചു. ഡിസംബര്‍ 16ന്…

1 hour ago

ഏ​ഴ്​ ജി​ല്ല​ക​ൾ നാ​ളെ വിധിയെഴുതും; ഇന്ന് നിശബ്ദ പ്രചാരണം

തിരുവനന്തുപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുതൽ എറണാംകുളം വരെയുള്ള ജില്ലകൾ നാളെ വിധിയെഴുതും. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ…

2 hours ago

തൃശൂരിൽ കാട്ടാന ആക്രമണം; വയോധികൻ കൊല്ലപ്പെട്ടു, ദാരുണസംഭവം ചായ കുടിക്കാൻ പോകുന്നതിനിടെ

തൃശ്ശൂര്‍: കോടശ്ശേരി പഞ്ചായത്തിലെ പീലാര്‍മുഴിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികൻ മരിച്ചു. തെക്കൂടന്‍ സുബ്രന്‍ ( 75) ആണ് മരിച്ചത്. രാവിലെ…

2 hours ago