ബെംഗളൂരു: കാവേരി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് സ്റ്റേഷനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 15,16, 17 തീയതികളിൽ ബെംഗളുരുവിൽ ജലവിതരണം തടസ്സപ്പെടുമെന്ന് ബെംഗളൂരു ജലവിതരണ, മലിനജല ബോർഡ് (BWSSB) അറിയിച്ചു.
തടസ്സമില്ലാതെ കുടിവെള്ളം വിതരണം ചെയ്യുന്നതിനായി പമ്പിംഗ് സ്റ്റേഷനുകളുടെയും പ്രധാന പൈപ്പ്‌ലൈനുകളുടെയും സുഗമമായ പ്രവർത്തത്തിനാണ് അറ്റകുറ്റപ്പണികൾ എന്ന് ബിഡബ്ല്യുഎസ്എസ്ബി ചെയർമാൻ ഡോ. വി. രാം പ്രസാത് മനോഹർ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.
ജലവിതരണം തടസ്സപ്പെടുന്നതിൻ്റെ വിവരങ്ങൾ
കാവേരി ഫിഫ്ത്ത് സ്റ്റേജിൽ പമ്പിംഗ് സ്റ്റേഷനുകൾ സെപ്റ്റംബർ 15 ന് പുലർച്ചെ 1 മണി മുതൽ സെപ്റ്റംബർ 17 ന് ഉച്ചയ്ക്ക് 1 മണി വരെ, മൊത്തം 60 മണിക്കൂർ നിർത്തിവെയ്ക്കും.
കാവേരി സ്റ്റേജുകൾ 1, 2, 3, 4 എന്നിവിടങ്ങളിലെ പമ്പിംഗ് സ്റ്റേഷനുകൾ സെപ്റ്റംബർ 16 ന് രാവിലെ 6 മുതൽ സെപ്റ്റംബർ 17 ന് രാവിലെ 6 വരെ, മൊത്തം 24 മണിക്കൂർ നിർത്തിവെക്കും. ഈ ദിവസങ്ങളിൽ കാവേരി വാട്ടർ ടാങ്കറുകൾ വഴിയുള്ള പതിവ് ജലവിതരണം ഉണ്ടായിരിക്കുന്നതല്ല. അതേ സമയം അടിയന്തര ആവശ്യങ്ങൾക്ക് ജലവിതരണം ഉണ്ടായിരിക്കുമെന്നും ബോർഡ് വ്യക്തമാക്കി.
SUMMARY: Maintenance: Cauvery water supply to be disrupted for 3 days in Bengaluru
തിരുവനന്തപുരം: ഡ്രൈവിംഗ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം. 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളാകും ഉണ്ടാകുക. 18 ഉത്തരമെങ്കിലും ശരിയാവണം.…
തിരുവനന്തപുരം: സ്വകാര്യ ഭൂമിയിലെ ചന്ദന മരം വനം വകുപ്പ് മുഖേന മുറിച്ച് വില്‍പന നടത്തുന്നതിനുള്ള കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു.…
കോട്ടയം: പാലാ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു. മുരുക്കുംപുഴയ്ക്ക് സമീപം തൈങ്ങന്നൂർ കടവിലാണ് സംഭവം. കൂരാലി സ്വദേശി ജിസ്…
കല്‍പ്പറ്റ: വയനാട്ടില്‍ ആത്മഹത്യ ചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈഞരമ്പ്…
ബെംഗളൂരു: ശ്രീ നാരായണ സമിതിയുടെ ആഭിമുഖ്യത്തിൽ മഹാലയ അമാവാസി പിതൃതർപ്പണം സംഘടിപ്പിക്കുന്നു. അൾസൂരു ഗുരുമന്ദിരത്തിൽ സെപ്റ്റംബർ 21 ന് ഞായറാഴ്‌ച…
ആലപ്പുഴ: ചിത്തിര കായലില്‍ ഹൗസ് ബോട്ടിന് തീപിടിച്ചു. യാത്രക്കാരുമായി പോയ ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. ആളപായമില്ലെന്നാണ് വിവരം. യാത്രക്കാരെ…