LATEST NEWS

തൃശൂരില്‍ വന്‍ കവര്‍ച്ച; ബസിറങ്ങിയ ആളുടെ 75 ലക്ഷം രൂപ കാറിലെത്തിയ സംഘം തട്ടിയെടുത്തു

തൃശൂർ: മണ്ണൂത്തി ബൈപ്പാസ് ജംങ്ഷനില്‍ വൻ മോഷണം. ചായക്കടയിലിരിക്കുകയായിരുന്ന ആളില്‍ നിന്നും കാറിലെത്തിയ സംഘം 75 ലക്ഷത്തോളം രൂപ തട്ടിയെടുത്തു. എടപ്പാള്‍ സ്വദേശിയായ മുബാറക്കിന്‍റെ പണമടങ്ങിയ ബാഗാണ് കവർന്നത്. ശനിയാഴ്ച പുലർച്ചെ 4 മണിയോടെയായിരുന്നു സംഭവം.

ബെംഗളൂരുവില്‍ നിന്നും സ്വകാര്യബസില്‍ മണ്ണൂത്തിയിലെത്തിയ മുബാറക്ക് സമീപത്തെ ചായക്കടയില്‍ കയറിയപ്പോഴായിരുന്നു സംഭവം. കാറിലെത്തിയ അഞ്ചംഗ സംഘം പിടിവലി നടത്തുകയും ബാഗുമായി കടന്നു കളയുകയുമായിരുന്നെന്ന് മുബാറക്ക് പറയുന്നു. കാർ വിറ്റ പണമാണ് ബാഗിലുണ്ടായിരുന്നതെന്ന് മുബാറക്ക് പരാതിയില്‍ പറയുന്നു.

മോഷണത്തിനെത്തിയ സംഘം സഞ്ചരിച്ചിരുന്ന കാറിന്‍റെ മുൻ വശത്തേയും പിൻവശത്തേയും നമ്പറുകള്‍ വ്യത്യസ്ഥമായിരുന്നെന്നും പരായിലുണ്ട്. സംഭവത്തില്‍ ഒല്ലൂർ എസ്പിയുടെ നേതൃത്വത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

SUMMARY: Major robbery in Thrissur; Gang in car snatches Rs 75 lakh from man who got off bus

NEWS BUREAU

Recent Posts

ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണംകണ്ടെടുത്തതായി സൂചന

ബെംഗളൂരു: ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ബെംഗളൂരു ഫ്‌ളാറ്റില്‍ നിന്ന് സ്വര്‍ണംകണ്ടെടുത്തതായി സൂചന. ബെംഗളൂരു…

36 minutes ago

മൈസൂരുവിൽ കുളിമുറിയിലെ ഗീസറിൽ നിന്ന് ചോർന്ന ഗ്യാസ് ശ്വസിച്ച് സഹോദരിമാർ മരിച്ചു

ബെംഗളൂരു: മൈസൂരുവിൽ ഗീസറിൽ നിന്നുള്ള എൽപിജി ചോർച്ചയെ തുടർന്ന് രണ്ട് സഹോദരിമാർ മരിച്ചു. പെരിയപട്ടണ ബെട്ടദപുര ജോണിഗേരി സ്ട്രീറ്റിലെ അൽത്താഫ്…

56 minutes ago

ബോളിവുഡ് നടൻ സതിഷ് ഷാ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടൻ സതീഷ് ഷാ അന്തരിച്ചു. 74 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ആരോഗ‍്യസ്ഥിതി…

1 hour ago

നോർക്ക കാർഡുകൾക്കായി സമാഹരിച്ച അപേക്ഷകൾ കൈമാറി

ബെംഗളൂരു: പ്രോഗ്രസ്സീവ് ആർട്ട്സ് ആൻ്റ് കൾച്ചറൽ അസോസിയേഷൻ യലഹങ്ക സമാഹരിച്ച നോർക്ക ഐ.ഡി കാർഡ്-നോർക്ക കെയർ ഇന്‍ഷുറന്‍സ് കാർഡുകൾക്കുള്ള ആദ്യ…

1 hour ago

വിജയ് ഉടൻ കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബങ്ങളെ ചെന്നൈയിലെത്തിക്കും

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് ഉടൻ കരൂരിലേക്കെത്തുകയില്ലെന്നാണ് വിവരം. കരൂർ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ നേരിട്ട് ചെന്നൈയില്‍ എത്തിക്കാനാണ് പുതിയ…

2 hours ago

മലയാളം മിഷൻ ഡയറക്ടറോടൊപ്പം പരിപാടി നാളെ

ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിലുള്ള അധ്യാപകരും വിദ്യാർഥികളുമായി മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട സംവദിക്കുന്ന ‘ഡയറക്ടറോടൊപ്പം’…

2 hours ago