LATEST NEWS

ഇൻസ്റ്റഗ്രാമിൽ വൻസുരക്ഷാ വീഴ്ച; 1.75 കോ​ടി ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഡാ​ർ​ക് വെ​ബ്ബി​ൽ

ന്യൂഡൽഹി: ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നെന്ന് വെളിപ്പെടുത്തൽ. സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്സ് ആണ് ഇൻസ്റ്റഗ്രാമിലെ സുരക്ഷാ വീഴ്ചയെ കുറിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടത്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ ഡാർക്ക് വെബിലെ ഹാക്കർമാരുടെ കൂട്ടായ്മകളിൽ പ്രചരിക്കുകയാണെന്നാണ് റിപ്പോർട്ട്.

ഉപയോക്താക്കളുടെ യൂസർ നെയിമുകൾ,​ പൂർണമായ പേര്,​ ഇ മെയിൽ വീലാസം,​ ഫോൺ നമ്പരുകൾ,​ ഭാഗികമായ വിലാസം തുടങ്ങിയവയാണ് ചോർന്നത്.വി​വ​ര​ങ്ങ​ൾ ഡാ​ർ​ക് വെ​ബ്ബി​ൽ വി​ൽ​പ്പ​ന​യ്ക്ക​ത്തി​യെ​ന്നാ​ണ് വി​വ​രം.

സൈ​ബ​ർ ആ​ൾ​മാ​റാ​ട്ടം, ഫി​ഷിം​ഗ് ക്യാ​മ്പ​യി​ൻ, ലോ​ഗി​ൻ വി​വ​ര​ങ്ങ​ൾ മോ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി പ​ല​വി​ധ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കും ഹാ​ക്ക​ർ​മാ​ർ ഈ ​വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ക​മ്പ​നി മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

പ​ല ഉ​പ​ഭോ​ക്താ​ക്ക​ളും ത​ങ്ങ​ൾ​ക്ക് ഇ​ൻ​സ്റ്റ​ഗ്രാം പാ​സ്‌​വേ​ഡ് റീ​സെ​റ്റ് ചെ​യ്യാ​നു​ള്ള സ​ന്ദേ​ശം ല​ഭി​ച്ച​താ​യി പ​റ​യു​ന്നു. ചോ​ർ​ന്ന വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് അ​ക്കൗ​ണ്ടു​ക​ൾ ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ഈ ​ശ്ര​മം ന​ട​ക്കു​ന്ന​ത്. അതേസമയം സം​ഭ​വ​ത്തി​ൽ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ന്‍റെ മാ​തൃ ക​മ്പ​നി​യാ​യ മെ​റ്റ ഇ​തു​വ​രെ​യും വി​ശ​ദീ​ക​ര​ണം ന​ൽ​കി​യി​ട്ടി​ല്ല.
SUMMARY: Major security breach in Instagram; 1.75 crore users’ details on the dark web

NEWS DESK

Recent Posts

മാലിന്യമല ഇടിഞ്ഞു: ഫിലിപ്പീൻസിൽ 11 മരണം, 20 പേരെ കാണാതായി

ഫിലീപ്പീൻസിൽ മാലിന്യ സംസ്കരണത്തിനീയി കൂട്ടിയിട്ട മാലിന്യം ഇടിഞ്ഞുണ്ടായ അപകടത്തിൽ 11പേർ മരിച്ചു. മാലിന്യക്കൂമ്പാരത്തിനടയിൽ 20 പേരെ കാണാതാകുകയും ചെയ്തു. ഇവരെ…

1 hour ago

“അവനൊപ്പം”; രാഹുലിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ് നേതാവ് ശ്രീനാ ദേവി കുഞ്ഞമ്മ

പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് പരസ്യ പിന്തുണയുമായി പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി…

2 hours ago

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാളി എഎസ്‌ഐ മരിച്ചു

ബെംഗളൂരു: വീട്ടിൽ കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ മംഗളൂരു പാണ്ഡേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ചികിത്സക്കിടെ മരിച്ചു. കാസറഗോഡ്…

2 hours ago

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍

തിരുവനന്തപുരം: കേരളത്തിൽ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് പവന് 280 രൂപ വര്‍ധിച്ച്‌ 1,04,520 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന്…

3 hours ago

പ്രധാനമന്ത്രിക്ക് ഇനി പുതിയ ഓഫീസ്; സേവാതീര്‍ഥിലേക്ക് മാറ്റം ഉടന്‍

ന്യൂഡല്‍ഹി: സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് (പി.എം.ഒ) ഉള്‍പ്പെടുന്ന പുതിയ കെട്ടിട സമുച്ചയത്തിന്‍റെ നിര്‍മാണം അന്തിമഘട്ടത്തില്‍.…

3 hours ago

ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; മരണം 648 ആയി

ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ മരണം 600 കടന്നു. പതിനായിരത്തിലധികം പേരെ അറസ്റ്റ് ചെയ്യ്തു. ഇറാനിലെ ആശുപത്രികള്‍…

5 hours ago