ASSOCIATION NEWS

മലബാർ മുസ്‌ലിം അസോസിയേഷന്‍ 90ാം വാർഷികാഘോഷം ഇന്ന്

ബെംഗളൂരു: : ബെംഗളൂരുവിലെ പ്രമുഖ ജീവകാരുണ്യസാമൂഹിക സംഘടനയായ മലബാർ മുസ്‌ലിം അസോസിയേഷന്റെ (എംഎംഎ) 90–ാം വാർഷികാഘോഷം ഇന്ന് ഉച്ചയ്ക്ക് 2ന് ബാംഗ്ലൂർ സിറ്റി സർവകലാശാല ക്യാംപസിലെ ജ്ഞാനജ്യോതി സെൻട്രൽ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.

കളരിപ്പയറ്റ്, മിമിക്രി, സംഗീതവിരുന്ന് എന്നിവയുണ്ടാകും. വൈകിട്ട് 6ന് പൊതുസമ്മേളനം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്യും. പൊതുപ്രവർത്തന രംഗത്ത് 60 വർഷം പൂർത്തിയാക്കിയ എംഎംഎ പ്രസിഡന്റ് ഡോ.എൻ.എ.മുഹമ്മദിനെ ആദരിക്കൽ, സുവനീർ പ്രകാശനം, ഡോക്യുമെന്ററി പ്രദർശനം എന്നിവയും തുടർന്നു നടക്കും. ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, സ്പീക്കർ യു.ടി.ഖാദർ, മന്ത്രിമാരായ ജി.പരമേശ്വര, രാമലിംഗ റെഡ്ഡി, കെ.ജെ.ജോർജ്, ദിനേശ് ഗുണ്ടുറാവു, സുരേഷ് ലാഡ്, എച്ച്.സി.മഹാദേവപ്പ, പ്രിയങ്ക് ഖർഗെ, ബൈരതി സുരേഷ്, കൃഷ്ണ ബൈരഗൗഡ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി, കെ.എം.ഷാജി എന്നിവർ പങ്കെടുക്കും. 90 വിദ്യാർഥികൾക്ക് സൈക്കിളുകൾ, 60 വിദ്യാർഥികൾക്ക് ലാപ്ടോപ്പുകൾ എന്നിവ ചടങ്ങിൽ വിതരണം ചെയ്യും.
SUMMARY: Malabar Muslim Association celebrates 90th anniversary today

NEWS DESK

Recent Posts

രഞ്ജിത്തിനെ ഒളിവില്‍ പോകാൻ സഹായിച്ചുവെന്ന് സംശയം; നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസില്‍ നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാൻ…

36 minutes ago

ഇടുക്കിയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി: കഞ്ഞിക്കുഴി ചുരുളിപ്പതാല്‍ മൈക്കിള്‍ സിറ്റിയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കല്ലുമാലിക്കല്‍ വീട്ടില്‍ പാപ്പച്ചന്റെ മകനായ രാജൻ (26) ആണ്…

1 hour ago

യുവജന ശാക്തീകരണ ക്യാംപ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലഹരിവിരുദ്ധ കൂട്ടായ്മ ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയും (അഫോയി) ഹോപ് സൊസൈറ്റിയും സംയുക്തമായി…

2 hours ago

വിഴിഞ്ഞത്തെ ആഗോള മാരിടൈം ഹബ്ബാക്കി മാറ്റും; നിർണായക തീരുമാനവുമായി കേന്ദ്രം

തിരുവനന്തപുരം: ആഗോള സമുദ്രവ്യാപാര മേഖലയിലെ തന്ത്രപ്രധാനമായ മാരിടൈം ഹബ്ബാക്കി വിഴിഞ്ഞം തുറമുഖത്തെ മാറ്റാനൊരുങ്ങി കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള…

3 hours ago

രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; പ്രതിപക്ഷം വിട്ടുനില്‍ക്കും

ന്യൂഡല്‍ഹി: രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തിരഞ്ഞെടുപ്പില്‍നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കും. കൂടിയാലോചനകള്‍ നടത്തായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍…

3 hours ago

ചിക്കമഗളൂരുവിൽനിന്നുള്ള തീർഥാടകസംഘം സഞ്ചരിച്ച പിക്കപ്പ് വാൻ ആന്ധ്രയില്‍ അപകടത്തില്‍പ്പെട്ടു; എട്ടു മരണം

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ കുർനൂലിൽ വാഹനാപകടത്തില്‍ ചിക്കമഗളൂരു സ്വദേശികളായ എട്ടു പേര്‍ മരിച്ചു. ഒമ്പത് പേർക്ക് പരുക്കേറ്റു. ഉദയി സ്വദേശികളായ കുമാർ…

4 hours ago