മലപ്പുറം: മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരിയിൽ കാട്ടാന കിണറ്റിൽ വീണു. വെറ്റിലപ്പാറ ഓടക്കയത്ത് അട്ടറമാക്കൽ സണ്ണിയുടെ 25 അടി താഴ്ചയുള്ള കിണറ്റിലാണ് കാട്ടാന വീണത്. ആനയെ കര കയറ്റാനുള്ള ശ്രമം തുടരുകയാണ്. രാത്രി 12.30 മണിയോടെയായിരുന്നു സംഭവം. വനംവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
ബുധനാഴ്ച രാത്രിയായിരുന്നു കാട്ടാന പ്രദേശത്ത് ഇറങ്ങിയത്. തുടർന്ന് സ്ഥലത്തെ വാർഡംഗം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ അവരെത്തുന്നതിന് മുന്നേ കാട്ടാന കിണറ്റിൽ വീഴുകയായിരുന്നു.
അതേസമയം തൃശൂര്‍ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം രാവിലെ ആറരയോടെ പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. ആനയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ആന റസര്‍വ് വനത്തിലാണെന്നാണ് സൂചന.
അനുയോജ്യമായ സ്ഥലത്താണ് ആനയെങ്കിൽ ഉടൻ മയക്കുവെടി വയ്ക്കും. പുഴയുടെ സമീപത്താണ് ആനയെങ്കിൽ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റേണ്ടതായിട്ടുണ്ട്. വെടി പൊട്ടിച്ചും പടക്കം പൊട്ടിച്ചുമായിരിക്കും ആനയെ മാറ്റുക. മയക്കു വെടിയ്ക്കു ശേഷം മുറിവിന് കാട്ടിൽ തന്നെ ചികിൽസ തുടരും. ആനയെ കാട്ടിൽ തന്നെ വിടും. ഡോക്ടർ അരുൺ സഖറിയയുടെ നേതൃത്വത്തിലാണ് ഓപ്പറേഷൻ.
<BR>
TAGS ; ELEPHANT | MALAPPURAM
SUMMARY : Malappuram Areekode wild elephant fell into the well
തിരുവനന്തപുരം: ഡിജിറ്റൽ, സാങ്കേതിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ഉത്തരവിട്ടു. എ പി ജെ അബ്ദുൾ കലാം…
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ചതിന് പിന്നാലെ നാല് കുട്ടികള്‍ക്ക് എച്ച്‌ഐവി രോഗബാധ സ്ഥിരീകരിച്ചു. നാല് മാസങ്ങള്‍ക്ക്…
തൃശൂർ: പെരുമ്പടപ്പ് ചെറവല്ലൂരിൽ പ്ലസ് ടു വിദ്യാർഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചെറവല്ലൂർ താണ്ടവളപ്പിൽ സജീവ് – ഷേർളി ദമ്പതികളുടെ മകൾ…
ബെംഗളൂരു: കന്നഡ നടി ചൈത്രയെ ഭർത്താവ് തട്ടിക്കൊണ്ടുപോയതായി പരാതി. നടിയുടെ സഹോദരി ലീല ആണ് ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.…
ഹൈദരാബാദ്: ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചില്‍ ഞായറാഴ്ച ജൂത ആഘോഷമായ ഹാനുക്കയുടെ ഭാഗമായ പരിപാടി നടക്കവേ വെടിവെപ്പ് നടത്തിയ 50 വയസ്സുകാരന്‍…
കണ്ണൂർ: പിണറായിയിലുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന്റെ കൈപ്പത്തി അറ്റുപ്പോയി. ചൊവ്വാഴ്ച പിണറായി വേണ്ടുട്ടായി കനാൽ കരയിലുണ്ടായ സംഭവത്തിൽ സിപിഎം പ്രവർത്തകൻ…