ബെംഗളൂരു: കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷന്റെ ഈ വര്‍ഷത്തെ ഭാഷാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കര്‍ണാടക ചാപ്റ്റര്‍ കണ്‍വീനര്‍ ടോമി ജെ ആലുങ്കല്‍ ഭാഷ മയൂരം പുരസ്‌കാരം നേടി. എഴുത്തുകാരനും മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പി.ആര്‍.ഒ.യുമായ സതീഷ് തോട്ടശ്ശേരിയുടെ ചെറുകഥാ സമാഹാരം പവിഴമല്ലി പൂക്കും കാലം മികച്ച പ്രവാസി രചനയ്ക്കുള്ള സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നേടി. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പ്രശസ്ത കവി കെ. ജയകുമാർ, നിരൂപകനും പത്രപ്രവർത്തകനുമായ കെ. രാജശേഖരൻ, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
കണ്ണൂര്‍ ഇരിട്ടി കീഴ്പ്പള്ളി സ്വദേശിയായ ടോമി ജെ.ആലുങ്കല്‍ കര്‍ണാടക ചാപ്റ്ററിന്റെ സ്ഥാപക സെക്രട്ടറി കൂടിയാണ് ബെംഗളൂരുവിലെ മലയാളി കൂട്ടായ്മകളില്‍ സജീവ സാന്നിധ്യമാണ്. മലയാളികള്‍ക്ക് കന്നഡ പഠനം സാധ്യമാക്കുന്നതിന് കര്‍ണാടക സര്‍ക്കാറിന്റെ കന്നഡ ഡവലപ്‌മെന്റ് അതോറിറ്റി മലയാളം മിഷനുമായി സഹകരിച്ച് നടപ്പാക്കുന്ന കന്നഡ ഭാഷാ പഠന പദ്ധതിയുടെ കണ്‍വീനര്‍ കൂടിയാണ്.
ഭാര്യ: ആന്‍സി (എച്ച്.ആര്‍. വിഭാഗം, ക്രൈസ്റ്റ് കോളേജ്, ബെംഗളൂരു). മക്കള്‍: ക്രിസ്റ്റോ ആന്‍ ടോം, ജിയോ ആന്‍ ടോം. ദീര്‍ഘകാലമായി ചിക്കബാനവാരയിലാണ് താമസം.
പാലക്കാട് ജില്ലയിലെ നെമ്മാറക്കടുത്തുള്ള അയിലൂര്‍ സ്വദേശിയാണ് സതീഷ് തോട്ടശ്ശേരി. വിദ്യാര്‍ഥി യുവജന രാഷ്ട്രീയത്തിലും ഗ്രന്ഥശാലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. ഹെവല്റ്റ് പക്കാര്‍ഡില്‍ നിന്നും (H.P) അഡ്മിന്‍. മാനേജരായി വിരമിച്ചു. ബെംഗളൂരുവില്‍ സ്ഥിരതാമസം. ബാംഗ്ലൂര്‍ ഡെക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്റ്. കേരളസമാജം ബാംഗ്ലൂര്‍ സൗത്ത് വെസ്റ്റിന്റെ സെക്രട്ടറി, കലാജ്യോതി, ആശാന്‍ പഠനകേന്ദ്രം, ജ്വാല കള്‍ചറല്‍ സെന്റര്‍, പു .ക. സ. ബാംഗ്ലൂര്‍, റൈറ്റേര്‍സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്സ് ഫോറം, തുടങ്ങിയ സംഘടനകളില്‍ ഭാരവാഹി/പ്രവര്‍ത്തകസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
നാടകരംഗത്തു സജീവമായിരുന്നു. മത്സര നാടകങ്ങളിലും അമേച്ചര്‍ നാടകങ്ങളിലും അഭിനയിക്കുകയും സംവിധാനം നിര്‍വഹിക്കുകയുമുണ്ടായി. സാമൂഹ്യ മാധ്യമങ്ങളിലും, ആനുകാലിക പ്രസിദ്ധീകരണങ്ങളിലും
കഥയും, കവിതയും എഴുതിക്കൊണ്ടിരിക്കുന്നു. അനുഭവ നര്‍മ്മനക്ഷത്രങ്ങള്‍ എന്ന കൃതിക്ക് കൊച്ചിന്‍ സാഹിത്യ അക്കാദമിയുടെ സുവര്‍ണ്ണതൂലിക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഭാര്യ : പ്രമീള. മകന്‍ : പ്രശാന്ത്.
<br>
TAGS : MALAYALAM MISSION
SUMMARY : Malayalam Mission Bhasha puraskaram-2025
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്‌ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…