അമേരിക്കയില്‍ നിന്നും കയറ്റിവിട്ട അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം പഞ്ചാബിലെ അമൃത്സറില്‍ ഇറങ്ങി. യുഎസ് സൈനിക വിമാനം സി 17 ആണ് അമൃത്സറിലെ ശ്രീ ഗുരുരാംദാസ്ജി അന്തർദേശീയ വിമാനത്താവളത്തില്‍ ഇറങ്ങിയത്. 25 സ്ത്രീകളും 10 കുട്ടികളുമടക്കം 100 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരാണ് വിമാനത്തിലുണ്ടായത്.
ടെക്‌സാസിലെ സാൻ അന്റോണിയോ വിമാനത്താവളത്തില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് ഇന്ത്യയിലേക്കുള്ള ആദ്യ വിമാനം പുറപ്പെട്ടത്. വിമാനത്താവളത്തില്‍ എത്തുന്നവർക്ക് വേണ്ടി പ്രത്യേക കൗണ്ടർ തുറന്നിട്ടുണ്ടെന്നും പഞ്ചാബ് സർക്കാർ അറിയിച്ചു. അനധികൃത കുടിയേറ്റക്കാരെ അടിയന്തരമായി നാടുകടത്തുന്നതിനായി കഴിഞ്ഞ ആഴ്ചയാണ് ട്രംപ് സൈനിക വിമാനങ്ങള്‍ ഉപയോഗിച്ച് തുടങ്ങിയത്.
TAGS : LATEST NEWS
SUMMARY : illegal immigration; First US flight with Indians arrives in Amritsar
കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ പരാതിയില്‍ മണിപ്പൂരി സംവിധായകനെതിരെ കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പോലീസ്. പോക്‌സോ വകുപ്പ് അടക്കം ചുമത്തിയാണ് കേസ്.…
മലപ്പുറം: എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷമായ വെല്ലുവിളിയുമായി പി.വി. അൻവർ. ബേപ്പൂർ മണ്ഡലത്തില്‍…
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാര്‍ തിപ്പസാന്ദ്ര ഹോളി ക്രോസ് സ്‌കൂളില്‍ നടന്നു. യുദ്ധവും ശാസ്ത്രവും എന്ന വിഷയത്തില്‍…
കാസറഗോഡ്: കാസറഗോഡ് പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു. എളേരിത്തട്ടിലെ നാലര വയസുകാരി ഋതു ചന്ദ്രയാണ് പാമ്പുകടിയേറ്റ് മരിച്ചത്.…
കൊച്ചി: എക്സിറ്റ് പോൾ പ്രവചനങ്ങൾ എപ്പോഴും കൃത്യമാകണമെന്നില്ലെന്നും ജനങ്ങളുടെ വികസനത്തോടുള്ള ആഭിമുഖ്യം വോട്ടായി മാറുമെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ.…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവിലയില്‍ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ച് 1,10,480 രൂപയിലാണ്…