ബെംഗളൂരു: മലയാളം മിഷൻ കർണാടക ചാപ്റ്റർ മൈസൂരു ഡി പോൾ പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ച പഠനോത്സവം പ്രിൻസിപ്പാൾ ഫാദർ ജോമേഷ് മോളോല ഉദ്ഘാടനം ചെയ്തു. മൈസൂരു, എച്ച് ഡി കോട്ട എന്നിവിടങ്ങളിലെ ഒമ്പത് സെൻ്ററുകളിൽ നിന്നായി 72 കുട്ടികൾ കണിക്കൊന്ന സൂര്യകാന്തി ആമ്പൽ വിഭാഗങ്ങളിലായി പഠനോത്സവത്തിൽ പങ്കെടുത്തു.
ചാപ്റ്റർ വൈസ് പ്രസിഡൻറ് സുരേഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പഠനോത്സവം സംഘടിപ്പിച്ചത്. കേരള സമാജം പ്രസിഡൻറ് പി എസ് നായർ, റെയിൽവേ മലയാളി സമിതി പ്രസിഡണ്ട് സുരേഷ് സെക്രട്ടറി ഷിബിൻ, മുദ്ര മലയാള വേദി പ്രസിഡൻറ് സുബീഷ് തോമസ് സെക്രട്ടറി വിനോദ് അയ്യപ്പൻ, സുവർണ കർണാടക സംസ്ഥാന ജോ. സെക്രട്ടറി അബൂബക്കർ, ഇൻഫൻ്റ് ജീസസ് ചർച്ച് ഹിങ്കൽ പിതൃവേദി സെക്രട്ടറി പ്രസാദ് ജോസ് തുടങ്ങിയവർ പങ്കെടുത്തു.
കഴിഞ്ഞവർഷം സംഘടിപ്പിച്ച പരീക്ഷയിൽ വിജയികളായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മൈസൂരു, നഞ്ചൻഗുഡ് ചാമരാജനഗർ എന്നിവിടങ്ങളിൽ നിന്നായി 10 സെന്ററുകളിലെ 102 വിദ്യാർത്ഥികൾക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. മൈസൂരു മേഖലയിലെ 32 അധ്യാപകർക്കുള്ള തിരിച്ചറിയൽ കാർഡുകളും വിതരണം ചെയ്തു. കേരള ഗവൺമെൻറ് നടത്തിയ പത്താംതരത്തിന് തുല്യമായ നീലക്കുറിഞ്ഞി പരീക്ഷ വിജയിച്ച അനുശ്രീ ആർദ്ര ഷംനാസ് എന്നിവരെ ആദരിച്ചു. സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിൽ ചാപ്റ്റർ വിജയിയായ ഭഗത് റാം രഞ്ജിത്തിൻ്റെ കാവ്യാലാപനം, വിദ്യാർഥികളുടെ കലാപരിപാടികൾ എന്നിവ പഠനോത്സവത്തിൻ്റെ ഭാഗമായി അരങ്ങേറി. .വിദഗ്ധ അധ്യാപക സമിതി അംഗം ദേവി പ്രദീപ് സ്വാഗതവും മൈസൂർ മേഖലാ കോഡിനേറ്റർ പ്രദീപ് മാരിയിൽ നന്ദിയും പറഞ്ഞു. കെ പി നാരായണ പൊതുവാൾ, അംബരീഷ്, ജിൻസി, സുചിത്ര പ്രേം അനിത, ഷൈനി പ്രകാശൻ എന്നിവർ നേതൃത്വം നൽകി.
ബെംഗളൂരു: യുവാക്കൾക്കിടയിൽ വളർന്നുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിന് എതിരെ ബോധവൽക്കരണവുമായി വാട്സ് ആപ്പ് കൂട്ടായ്മയായ ബാംഗ്ലൂർ മലയാളി ഫാമിലി ക്ലബ്ബ് ഡ്രഗ്-…
കണ്ണൂർ: പാലത്തായി പീഡനക്കേസില്‍ കോടതി ശിക്ഷ വിധിച്ച ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പോക്സോ…
ബെംഗളൂരു: കേളി ബെംഗളൂരവിന്റെ നേതൃത്വത്തിൽ ബ്ലാങ്കറ്റ് ഡ്രൈവ് നടത്തി. നിംഹാൻസ് ആശുപത്രിയിൽ നിന്നാരംഭിച്ച്, വിവിധ ആശുപത്രികൾ വഴി മജസ്റ്റിക്ക് ബസ്റ്റാൻഡിൽ…
മഞ്ചേശ്വരം: യുഡിഎഫ് സീറ്റ് വിഭജന തർക്കത്തെ തുടർന്ന് കാസറഗോഡ് മഞ്ചേശ്വരം കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസ് പ്രവർത്തകർ അടച്ചു പൂട്ടി.…
കല്‍പ്പറ്റ: വയനാട്ടില്‍ സ്കൂള്‍ വിനോദയാത്രയ്ക്കിടെ ഭക്ഷ്യവിഷബാധ. പുല്‍പ്പള്ളി ചേകാടി എയുപി സ്കൂളിലെ 24 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ്…
പാലക്കാട്: സിപിഎം പ്രവർത്തകനെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശി ശിവൻ (40) ആണ് മരിച്ചത്.…