Categories: LATEST NEWS

‘വേരുകൾ ചിറകുകൾ’; മലയാളം മിഷൻ ത്രിദിന സഹവാസ പഠന ക്യാമ്പിന് തുടക്കമായി

ബെംഗളൂരു: പ്രവാസി കുട്ടികളെ കേരള സംസ്കാരത്തോട് ചേർത്തുനിർത്തുക എന്ന ലക്ഷ്യത്തോടെ മലയാളം മിഷൻ കര്‍ണാടക ചാപ്റ്റര്‍ ആറളം മുതൽ അറബിക്കടൽ വരെ എന്ന പേരില്‍ കണ്ണൂരില്‍ സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ പഠന ക്യാമ്പിലേക്കുള്ള യാത്രാ സംഘത്തിന്റെ ഫ്ലാഗ് ഓഫ് ബെംഗളൂരു ജാലഹള്ളിയില്‍ നടന്നു. വെള്ളിയാഴ്ച രാത്രി കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സമാജം സെക്രട്ടറി അജിത് കുമാർ, ട്രഷറര്‍ ബിജു ജേക്കബ്, ജോയിന്റ് സെക്രട്ടറിമാരായ വിശ്വനാഥൻ പിള്ള, സി പി മുരളി, വിദ്യാനിധി കണ്‍വീനര്‍ ആഷൈ കുമാര്‍, വാസുദേവ്, സുധാകരന്‍, മാധ്യമ പ്രവര്‍ത്തകന്‍ ഉമേഷ്‌ രാമന്‍, മലയാളം മിഷന്‍ ബെംഗളൂരു നോർത്ത് മേഖല കോർഡിനേറ്റർ ബിന്ദു ഗോപാലകൃഷ്ണൻ, നോർത്ത് മേഖല അക്കാദമി കോർഡിനേറ്റർ ജ്യോത്സ്ന, എന്നിവര്‍ സംസാരിച്ചു. ചാപ്റ്റർ ജോയിന്റ് സെക്രട്ടി അഡ്വ. ബുഷ്‌റ വളപ്പില്‍ സ്വാഗതവും, കണ്‍വീനര്‍ ടോമി ജെ ആലുങ്കല്‍ നന്ദിയും പറഞ്ഞു.

ബെംഗളൂരുവില്‍ നിന്നും 15 കുട്ടികളും 10 രക്ഷിതാക്കളുമടക്കം 25 പേരാണ് സംഘത്തിലുള്ളത്‌. മലയാളം മിഷൻ കണ്‍വീനര്‍ ടോമി ജെ ആലുങ്കല്‍, ജീവൻരാജന്‍ (കര്‍ണാടക), വർഗീസ് വൈദ്യർ (കണ്ണൂര്‍) എന്നിവരാണ് ക്യാമ്പിനെ നയിക്കുന്നത്. മലയാള മിഷന്‍ അധ്യാപകരായ സുനിൽ, കുഞ്ഞു മേരി തോമസ്, ശ്രീപ്രിയ, ശോഭന, ശാരിക, ശകുന്തള എന്നിവര്‍ വിവിധ പരിപാടികള്‍ ഏകോപിപ്പിക്കും.

ശനിയാഴ്ച രാവിലെ കേരള അതിര്‍ത്തിയില്‍ എത്തിച്ചേരുന്ന സംഘം മുത്തങ്ങ ചെക് പോസ്റ്റ്‌, വൈൽഡ് ലൈഫ്, തിരുനെല്ലി, മാനന്തവാടി,പാൽചുരം, പാലുകാച്ചിമല, ഹിൽ വ്യൂ.
കൊട്ടിയൂർ, ആറളം വൈൽഡ് ലൈഫ് എന്നിവ സന്ദര്‍ശിച്ച് വളയഞ്ചലില്‍ എത്തിച്ചേരും. ഇവരോടൊപ്പം കണ്ണൂരിൽ നിന്നുള്ള 25 അംഗ സംഘവും ചേരും.

രാവിലെ 10:30 ന് ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യയുടെ അധ്യക്ഷതയില്‍ ആറളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശോഭ.കെ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു ശലഭോദ്യാനം സന്ദര്‍ശിക്കും. ഫോറസ്റ്റ് ട്രക്കിങ്, അണുങ്ങോട് ഇരുന്പുപാലം
തുരുത്തു പുഴ നടത്തം എന്നിവ ഉണ്ടായിരിക്കും. പഞ്ചായത്ത് അംഗം ഷീബ തോമസ് നാട്ടറിവുകൾ, പച്ചമരുന്നുകൾ എന്നിവയെ കുറിച്ച് സംസാരിക്കും. വൈകിട്ട് അഞ്ചിന് ഇരിട്ടിയില്‍ എത്തിച്ചേരും. ഇരിട്ടിയിലെ ക്യാമ്പില്‍ ഡോ.റിൻസി അഗസ്റ്റിൻ കൗമാര ജീവിത വെല്ലുവിളികൾ എന്ന വിഷയത്തില്‍ ക്ലാസെടുക്കും.

25 ന് രാവിലെ ഇരിട്ടിയില്‍ നിന്നും കണ്ണൂരിലേക്ക് യാത്ര തിരിക്കും.പഴശ്ശി ഡാം, മീനൂട്ടു കടവ്, ഇരിക്കൂർ മഖം ഉറൂസ്, പൈതൽ മല/ പാലക്കയം തട്ട്
വള്ളുവൻ കടവ് എന്നിവ സന്ദര്‍ശിച്ച് ചിറക്കലില്‍ താമസിക്കും.

26 ന് രാവിലെ 7.15 ന് കണ്ണൂര്‍ പോലീസ് മൈതാനത്ത് നടക്കുന്ന
റിപ്പബ്ലിക് ദിനചാരണ പരിപാടിയില്‍ പങ്കെടുക്കും. തുടര്‍ന്നു അഞ്ജലോസ് കോട്ട, പാപ്പിനാശേരി സ്നേക്ക് പാർക്ക്‌, പറശ്ശിനി ക്ഷേത്രം,
മുഴുപ്പിലങ്ങാട് ബീച്ച് എന്നിവ സന്ദര്‍ശിച്ച് ചിറക്കല്‍ ഫോക്കിലോർ
അക്കാദമിയില്‍ തിരിച്ചെത്തും.

സമാപന സമ്മേളനത്തില്‍ മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ്‌  കെ ദാമോദരൻ അധ്യക്ഷത വഹിക്കും. ആര്‍.വി എഴോം, കണ്ണൂര്‍ ഡിവൈഎസ്പി ബോബി തോമസ് എന്നിവര്‍ പങ്കെടുക്കും.
SUMMARY: Malayalam Mission’s three-day co-educational study camp begins

NEWS DESK

Recent Posts

തൊണ്ടിമുതല്‍ തിരിമറിക്കേസ്; ആന്റണി രാജുവിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ച്‌ കോടതി

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മന്ത്രി ആന്‍റണി രാജു നല്‍കിയ അപ്പീല്‍ തിരുവനന്തപുരം…

1 hour ago

ഇടുക്കിയില്‍ വിനോദ സഞ്ചാരികളുടെ മിനി വാൻ മറിഞ്ഞു; 13 പേര്‍ക്ക് പരുക്ക്

ഇടുക്കി: ഇടുക്കി ബൈസണ്‍വാലിക്ക് സമീപമുണ്ടായ വാഹനാപകടത്തില്‍ 13 പേർക്ക് പരുക്ക്. വിനോദ സഞ്ചാരികളുമായി വന്ന മിനി വാൻ മറിഞ്ഞാണ് അപകടമുണ്ടായത്.…

2 hours ago

‘ലച്ചി’; വായനയും നിരൂപണവും

▪️ വല്ലപുഴ ചന്ദ്രശേഖരന്‍ ഇ.പി രാജഗോപാലന്‍ മാഷിന്റെ 'വായനക്കാരന്‍ എംപി' എന്ന പുസ്തകത്തിലെ ഒരു വരി സൂചിപ്പിച്ചുകൊണ്ടു തുടങ്ങാം. അതിങ്ങനെ…

2 hours ago

3.15 മണിക്കൂറില്‍ തിരുവനന്തപുരം-കണ്ണൂര്‍; അതിവേഗ റെയില്‍പാത പദ്ധതിയില്‍ മുന്നോട്ടെന്ന് ഇ ശ്രീധരൻ

തിരുവനന്തപുരം: അതിവേഗ റെയില്‍പാത പദ്ധതിയില്‍ മുന്നോട്ടെന്ന് ഇ ശ്രീധരൻ. റെയില്‍വേ മന്ത്രിയുമായി ചർച്ച നടത്തി. മണിക്കൂറില്‍ 200 കിലോമീറ്റർ ആകും…

3 hours ago

ദീപക്കിന്റെ മരണം; ഷിംജിതക്കെതിരെ സഹയാത്രിക പരാതി നല്‍കി

കോഴിക്കോട്: കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപകിന്റെ ആത്മഹത്യയില്‍ പ്രതി ഷിംജിത മുസ്തഫയ്ക്കെതിരെ പരാതി നല്‍കി സഹയാത്രിക. പയ്യന്നൂരില്‍ ദീപകും ഷിംജിതയും…

4 hours ago

മൂന്നാം ബലാത്സംഗ കേസ്; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റിവെച്ചു

പത്തനംതിട്ട: മുന്നാം ബലാംത്സഗ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലില്‍ തുടരും. എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഈ…

5 hours ago