ബെംഗളൂരു: കേരളസമാജം ബാംഗ്ലൂര്‍ നോര്‍ത്ത് വെസ്റ്റ് മലയാളം മിഷനുമായി സഹകരിച്ച് നടത്തുന്ന മലയാളം പഠന ക്ലാസുകളുടെ പ്രവേശനോത്സവം സമാജം ഓഫീസില്‍ നടന്നു. സമാജം പ്രസിഡന്റ് ചിത്തരഞ്ജന്‍ അധ്യക്ഷത വഹിച്ചു. മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ കണ്‍വീനര്‍ ടോമി ആലുങ്കല്‍, ഓഫീസ് സെക്രട്ടറി അഡ്വ. ബുഷ്‌റ വളപ്പില്‍, വിദ്യാനിധി ചെയര്‍മാന്‍ ഷാജിമോന്‍, സമാജം സെക്രട്ടറി ബാലചന്ദ്രന്‍ നായര്‍, മലയാളം അധ്യാപകരായ ബിന്ദു ഗോപാലകൃഷ്ണന്‍, മൃദുല ഷാജി, ബിന്ദു മനോഹര്‍, അനിത രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
മലയാളം മിഷന്റെ ആഗോളത്തലത്തിലുള്ള പുരസ്‌കാരമായ ഭാഷാ മയൂരം അവാര്‍ഡ് നേടിയ ടോമി ആലുങ്കലിനെ യോഗത്തില്‍ ആദരിച്ചു. ഗോപാലകൃഷ്ണന്‍, സുഗതകുമാരന്‍ നായര്‍, രാമചന്ദ്രന്‍, ശിവപ്രകാശ്, മധുസൂദനന്‍, അശോക് കുമാര്‍, വിശ്വനാഥന്‍ പിള്ള, ഗോപിനാഥന്‍ നായര്‍, വാസുദേവന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
SUMMARY: Malayalam study class praveshanothsavam
ബെംഗളൂരു: ബെംഗളൂരുവിൽ ബെസ്കോം വൈദ്യുതിനിരക്ക് വർധിപ്പിച്ചു. മേയ് ഒന്നു മുതൽ യൂണിറ്റിന് 56 പൈസ കൂടും. കഴിഞ്ഞവർഷം ബെസ്കോമിനുണ്ടായ 2,068…
ബെംഗളൂരു: ചിക്കമഗളൂരു കലാസയിലെ മരസാനിഗെയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഹൊരനാട് സ്വദേശി ചേതനാണ് (30) മരിച്ചത്. കലസയിലെ…
ബെംഗളൂരു: നായർ സേവാ സംഘ് കർണാടക ആർടി നഗർ കരയോഗം സംഘടിപ്പിക്കുന്ന വിഷു വർണങ്ങൾ വസന്തനഗർ അംബേദ്കർ ഭവനിൽ ഇന്നു…
ബെംഗളൂരു: അന്തർദേശീയ ശ്രദ്ധ നേടിയ 'പാപ്പാ ബുക്ക'യുടെ ബെംഗളൂരുവിലെ പ്രദർശനം ഇന്ന് വൈകീട്ട് നാലുമണിക്ക് വസന്തനഗർ പാലസ് റോഡ് മാണിക്യവേലു…
കീവ്: യുക്രൈന്‍ തലസ്ഥാനമായ കീവിൽ ശനിയാഴ്ച ഉണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നഗരത്തിന്റെ തെക്കൻ മേഖലയിലുള്ള ഹോളോസിവ്‌സ്‌കി ജില്ലയിലാണ് സംഭവം.…
തിരുവനന്തപുരം: കേരളത്തിലെ ചുട്ടുപൊള്ളുന്ന ചൂടിന് ശമനം നൽകാൻ വേനൽമഴ എത്തുന്നു. ഏപ്രിൽ 22 മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ…