ബെംഗളൂരു: ഓൺലൈനിൽ ഓർഡർ നൽകിയ സാധനങ്ങൾ ഡെലിവറി ചെയ്യാനെത്തിയ ഏജന്റ് ഉപഭോക്താവിനെ ആക്രമിച്ചതായി പരാതി. ബെംഗളൂരു കോറമംഗലയിലാണ് സംഭവം. കോറമംഗല എട്ടാം ബ്ലോക്കിലെ താമസക്കാരനും എഞ്ചിനീയറും മലയാളിയുമായ പോൾ ജെ. വിതയിലിന് നേരെയാണ് ആക്രമണമുണ്ടായത്.
പോൾ ബ്ലിംഗിറ്റ് വഴി സാധനങ്ങൾ ഓർഡർ ചെയ്തിരുന്നു. എന്നാല്‍ പുലർച്ചെ രണ്ടോടെ ഡെലിവറി ചെയ്യാനെത്തിയ ഏജന്റിന് വിലാസം തെറ്റി മറ്റൊരിടത്ത് പോയി. തുടർന്ന് അല്പം കഴിഞ്ഞ് ഇയാൾ പോളിന്റെ വിലാസത്തിലെത്തിയിരുന്നു. പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ യുവാവ് പോളിനെ ആക്രമിച്ചതായാണ് പരാതി. അസഭ്യം പറയുകയും, മുഖത്ത് അടിക്കുകയും, സാധനങ്ങൾ വലിച്ചെറിയുകയും, നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.
പ്രതിയെ കണ്ടെത്താനായി കോറമംഗല പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ ആപ്പായ ബ്ലിംഗിറ്റിൽ നിന്ന് യുവാവിന്റെ വിശദാംശങ്ങൾ തേടിയതായി പോലീസ് അറിയിച്ചു.
SUMMARY: Malayali attacked; Case filed against online delivery agent
.
ലണ്ടൻ: ഹോർമുസ് കടലിടുക്കിൽ മൂന്ന് കപ്പലുകൾക്ക് നേരെ നടന്ന പ്രൊജക്ടൈൽ ആക്രമണത്തോടെ പശ്ചിമേഷ്യയിലെ സമുദ്രപാത അതീവ ഗുരുതരമായ യുദ്ധസമാന സാഹചര്യത്തിലേക്ക്…
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാല്‍ ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. ചില ട്രെയിനുകൾ ഭാഗികമായി…
ബെംഗളൂരു: കർണാടക മൈനോറിറ്റി കൾച്ചറൽ സെന്റർ ഏര്‍പ്പെടുത്തിയ റമദാന് കിറ്റുകൾ ബെംഗളൂരു ജാലഹള്ളിക്കടുത്തുള്ള അബിഗെരെയിലെ ചേരി പ്രദേശങ്ങൾ കേന്ദ്രീകരിച്ചു കൊണ്ട്…
ബെംഗളൂരു: റൂഹാനി ഇജ്തിമയുടെ ഭാഗമായി ഗ്രാൻഡ് ഇഫ്താർ സംഗമം നടന്നു. ശിവാജി നഗര്‍ ഖുദ്ദൂസ് സാഹെബ് ഈദ് ഗാഹില്‍ വൈകീട്ട്…
കൊച്ചി: എംഡിഎംഎയും കഞ്ചാവും കൈവശംവച്ചതിന് ഫുഡ്വ്ലോഗറും സുഹൃത്തും പിടിയിൽ. ഫുഡ് വ്ലോഗറും മോഡലുമായ തൃശൂർ സ്വദേശി മുഹമ്മദ് ആദിലും, സുഹൃത്ത്…
ബെംഗളൂരു: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടര്‍ന്നു വ്യോമാതിർത്തി നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി സാഹചര്യത്തില്‍ ബെംഗളൂരു കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) ബുധനാഴ്ച 21…