Categories: TOP NEWS

പേജർ സ്ഫോടനത്തിനു പിന്നിലെ സാമ്പത്തിക ഇടപാടിൽ മലയാളി ബന്ധം; അന്വേഷണം തുടങ്ങി

ബെംഗളൂരു: കഴിഞ്ഞ ദിവസം ലബനനില്‍ പൊട്ടിത്തെറിച്ച പേജറുകള്‍ വിതരണം ചെയ്‌തത് വയനാട്ടുകാരന്‍ റിന്‍സണ്‍ ജോസിന്‍റെ കമ്പനിയെന്ന് സംശയിക്കുന്നതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. സ്ഫോടനങ്ങള്‍ക്ക് ശേഷം നോര്‍വീജിയന്‍ പൗരത്വമുള്ള റിന്‍സണ്‍ ജോസിനെ കാണാനില്ലെന്നും യുകെ മാധ്യമമായ ഡെയ്‌ലി മെയിലും രാജ്യാന്തര വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സും റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിസ്ബുളള പേജറുകൾ വാങ്ങിയതിലെ സാമ്പത്തിക ഇടപാട് വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് നോർവെ കമ്പനിയുടെ പേര് പുറത്ത് വരുന്നത്. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.

സാമ്പത്തിക ഇടപാടുകൾ മാത്രമാണ് ഇവയെന്നാണ് പ്രാഥമിക വിവരം. നോർവെയിലെ ഒസ്ലോയിൽ താമസിക്കുന്ന റിൻസൺ തൻറെ കമ്പനികൾ ബൾഗേറിയയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നോർവേയിലെ ഡിഎൻ മീഡിയ എന്ന മറ്റൊരു കമ്പനിയിൽ റിൻസൺ ജോലി ചെയ്യുന്നുമുണ്ട്. പണം കൈമാറ്റത്തിനുള്ള നിഴൽ കമ്പനിയായി റിൻസൻറെ സ്ഥാപനം പ്രവർത്തിച്ചുവെന്നാണ് ഇപ്പോഴത്തെ അനുമാനം. ബ്രിട്ടീഷ് ഇടനിലക്കാരനായ ക്രിസ്റ്റിയാന ആര്‍സിഡിയാക്കോനോ ബാര്‍സോണിക്ക് 1.3 മില്ല്യണ്‍ പൗണ്ട് ഏകദേശം 12.4 കോടി രൂപ റിന്‍സണ്‍ കൈമാറിയിരുന്നു.

ഓസ്ലോ പോലീസ് ഡിസിട്രിക്ട് അദ്ദേഹത്തിന്റെ തിരോധാനത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ഓസ്ലോയിലെ ഇയാളുടെ അപ്പാര്‍ട്ട്‌മെന്റ് നാളുകളായി ആള്‍താമസമില്ലാതെ കിടക്കുകയാണ്. ഇയാളെ മാസങ്ങളായി കാണാന്‍ ഇല്ലെന്ന് അയല്‍വാസികള്‍ പറഞ്ഞതായി ടിഡിപിഇഎല്‍ റിപ്പോര്‍ട്ടു ചെയ്തു.

തായ് വാൻ ആസ്ഥാനമായുള്ള  ഗോൾഡ് അപ്പോളോ എന്ന കമ്പനിയുടെ പേരിലുളള പേജറുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലബനനിൽ പൊട്ടിത്തെറിച്ചത്. എന്നാൽ തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും കമ്പനി ലോഗോ ഉപയോഗിക്കാനുളള അവകാശം ഒരു ഹംഗേറിയൻ കമ്പനിയായ ബിഎസിക്ക്  നൽകിയെന്നുമാണ് തായ്വാൻ കമ്പനി വിശദീകരിച്ചത്. ഇതനുസരിച്ച് ഹംഗേറിയൻ കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി. തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും നോർവീജിയൻ കമ്പനിക്ക് ഉപ കരാർ നൽകിയിരുന്നുവെന്നുമാണ് ഹംഗേറിയൻ കമ്പനി മറുപടി നൽകിയത്.

രണ്ടിലധികം കമ്പനികൾ വഴി പണം കൈമാറിയിട്ടുണ്ടെങ്കിലും പേജറുകൾ ആര് നിർമ്മിച്ചു എന്നത് ഇപ്പോഴും ദുരൂഹമാണ്. യുകെയിൽ കുറച്ചു കാലം ജോലി ചെയ്ത ശേഷമാണ് റിൻസൺ നോർവേയിലേക്ക് കുടിയേറിയത്. നോർവേയും ബൾഗേറിയയും റിൻസൻറെ കമ്പനിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

വയനാട് മാനന്തവാടി സ്വദേശിയായ റിന്‍സണ്‍ 2008 മുതല്‍ 2010 വരെ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ എം ബി എ പഠിച്ചിരുന്നുവെന്നും പിന്നീട് ഉപരിപഠനത്തിന് നോര്‍വേയിലെത്തി സോഷ്യല്‍ വര്‍ക്കിലും തിയോളജിയിലും ബിരുദാനന്തര ബിരുദം നേടിയെന്നും ലിങ്ക്ഡ്‌ ഇന്‍ അക്കൗണ്ടില്‍ നിന്ന് വ്യക്തമാകുന്നു. 2015 മുതല്‍ നോര്‍വേയില്‍ സ്ഥിര താമസമാക്കിയ റിന്‍സണ്‍ ജോസ് നോര്‍വീജിയന്‍ പൗരത്വവും എടുത്തിട്ടുണ്ട്. നോര്‍വേയിലെ ഓസ്ലോയില്‍ സ്ഥിര താമസമായ റിന്‍സണ്‍ ബള്‍ഗേറിയയില്‍ തുടങ്ങിയ കടലാസു കമ്പനിയാണ് നോര്‍ട്ട ഗ്ലോബല്‍ എന്നാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം ലബനനില്‍ പേജറുകള്‍ പൊട്ടിത്തെറിച്ച് 37 പേര്‍ മരിക്കുകയും നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.  ചൊവ്വാഴ്‌ചയായിരുന്നു ലെബനനില്‍ ഹിസ്ബുല്ലയെ ഞെട്ടിച്ച ആദ്യ സ്ഫോടന പരമ്പര. വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഡിവൈസായ ആയിരക്കണക്കിന് പേജര്‍ ഉപകരണങ്ങള്‍ ഒരേസമയം പൊട്ടിത്തെറിക്കുകയായിരുന്നു. ഈ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ടവരുടെ ഹിസ്ബുല്ല അംഗങ്ങളുടെ ശവസംസ്കാര ചടങ്ങുകള്‍ക്കിടെയാണ് ബുധനാഴ്‌ച വാക്കി-ടോക്കി വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണം പൊട്ടിത്തെറിക്കുന്ന രണ്ടാം സ്ഫോടന പരമ്പരയുണ്ടായത്. വാക്കി-ടോക്കി സ്ഫോടനങ്ങളില്‍ 20 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 450ലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

3000 പേജറുകൾക്ക് ഹിസ്ബുല്ല വിദേശ കമ്പനിക്ക് ഈ വർഷം ആദ്യം  ഓർഡർ നൽകിയിരുന്നു. കമ്പനി അയച്ച പേജറുകൾ ഹിസ്ബുല്ലയുടെ പക്കൽ എത്തും മുന്പ് ഇസ്രയേലി മൊസാദ് കൈവശപ്പെടുത്തി എന്നാണ് അനുമാനം. ആക്രമണങ്ങൾക്ക് പിന്നിൽ മൊസാദിന്റെ പങ്ക് വ്യക്തമാണെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ടുചെയ്തിട്ടുണ്ടെങ്കിലും ഇസ്രയേൽ ഇക്കാര്യത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
<BR>
TAGS : PAGER BLAST | HEZBOLLAH
SUMMARY : Malayali connection in financial deal behind pager blast. Investigation started

Savre Digital

Recent Posts

നടി ഊര്‍മിള ഉണ്ണി ബിജെപിയില്‍ ചേര്‍ന്നു

കൊച്ചി: നടിയും നർത്തകിയുമായ ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു. കൊച്ചിയിൽ നടന്ന ചടങ്ങിലാണ് അവർ ഔദ്യോഗികമായി പാർട്ടി അം​ഗത്വം സ്വീകരിച്ചത്.…

17 minutes ago

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ഇന്ന് പത്ത് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…

46 minutes ago

ശബരിമല ദർശനത്തിനെത്തിയ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു

പത്തനംതിട്ട: ശബരിമല ദർശനത്തിനെത്തിയ തീർഥാടക കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്. 58 വയസ്സായിരുന്നു. ശബരിമല കയറുന്നതിനിടെ…

2 hours ago

സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധം; പാലക്കാട് കോണ്‍ഗ്രസില്‍ കൂട്ടരാജി

പാലക്കാട്: പാലക്കാട്‌ നഗരസഭയിലെ കുന്നത്തൂര്‍മേട് നോര്‍ത്ത് വാര്‍ഡിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസില്‍ കൂട്ടരാജി. കോണ്‍ഗ്രസ് ഡിസിസി മെമ്പര്‍ കിദര്‍…

2 hours ago

ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ മനുഷ്യന്‍റെ കാല്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ മനുഷ്യന്‍റെ കാല്‍ കണ്ടെത്തി. സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ട്രെയിൻ മുന്നോട്ട് എടുത്തതിനു പിന്നാലെ ട്രാക്കില്‍ നിന്നാണ്…

3 hours ago

തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ രാജിവെച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് എന്‍.ശക്തന്‍. രാജിക്കത്ത് അദ്ദേഹം കെപിസിസിക്ക് കൈമാറി. തിരുവനന്തപുരം ഡിസിസിയുടെ താത്കാലിക അധ്യക്ഷനായിരുന്നു അദ്ദേഹം.…

4 hours ago