ലണ്ടൻ: യുകെയിൽ ജോലി ചെയ്യുന്ന മലയാളി നഴ്സിന് രോഗിയുടെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. മലയാളിയായ 57കാരി അച്ചാമ്മ ചെറിയാനാണ് പരുക്കേറ്റ് ചികിത്സയിലുള്ളത്. ശനിയാഴ്ച രാത്രി മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്ഹാം എൻ.എച്ച്.എസ് ആശുപത്രിയിലായിരുന്നു സംഭവം. നഴ്‍സിനെ കുത്തി പരുക്കേൽപ്പിച്ച റുമോൺ ഹഖ് എന്ന 37കാരനെ സംഭവ സ്ഥലത്തു വെച്ചുതന്നെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ പത്ത് വർഷമായി അച്ചാമ്മ ചെറിയാൻ ഇതേ ആശുപത്രിയിൽ ജോലി ചെയ്യുകയാണ്. സംഭവം പ്രാദേശിക മാധ്യമങ്ങളിൽ വാർത്തയായിരുന്നെങ്കിലും പരുക്കേറ്റത് മലയാളി നഴ്‍സിനാണെന്ന വിവരം നേരത്തെ ലഭ്യമായിരുന്നില്ല.പ
രാത്രി 11.30ന് ആശുപത്രിയിൽ ഏറെ തിരക്കുള്ള സമയത്ത് യുവാവിനെ പരിചരിക്കുന്നതിനിടെയായിരുന്നു ഇയാളുടെ ആക്രമണം. അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ വെച്ചായിരുന്നു സംഭവം. ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കായി ഉപയോഗിക്കുന്ന കത്രിക എടുത്താണ് ഇയാൾ നഴ്സിന്റെ കഴുത്തിന് പിന്നിൽ കുത്തിയത്. സംഭവത്തിന് കാരണമായി പ്രകോപനമൊന്നും ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ ദീർഘനേരം കാത്തിരിക്കേണ്ടി വന്നതിന്റെ ദേഷ്യത്തിലായിരുന്നു ആക്രമണമാണെന്ന് സൂചന. പരുക്ക് ഗുരുതരമാണെന്നും ചികിത്സ നൽകി വരികയാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
<BR>
TAGS : STABBED | MALAYALI NURSE
SUMMARY : Malayali nurse seriously injured in attack by patient
ബെംഗളൂരു: ലുലുവില്‍ നടക്കുന്ന ഏറ്റവും വലിയ ഷോപ്പിംഗ് വിരുന്നായ 'എൻഡ് ഓഫ് സീസൺ സെയിലിന് ജനുവരി എട്ടു മുതൽ തുടക്കമാകും.…
തിരുവനന്തപുരം: വെള്ളിയാഴ്ച മുതല്‍ കേരളത്തില്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും…
ബെംഗളൂരു: ശ്രീകൃഷ്ണപുരം സാംസ്കാരിക സമിതി ഏര്‍പ്പെടുത്തിയ ഞാറ്റുവേല രാജലക്ഷ്മി സാഹിത്യ പുരസ്കാരം എഴുത്തുകാരന് എസ് നവീന്‍. 'ലച്ചി' എന്ന രചനയാണ്…
പാലക്കാട്: പാലക്കാട് കല്ലടിക്കോട് വീടിനകത്ത് മൃതദേഹം കത്തിയ നിലയില്‍ കണ്ടെത്തി. വീട്ടുടമയായ അലീമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 73 വയസായിരുന്നു. ഒറ്റയ്ക്കാണ്…
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ 42 മണിക്കൂർ രോഗി കുടുങ്ങിയ സംഭവത്തില്‍ അഞ്ച് ലക്ഷം രൂപ സർക്കാർ…
പമ്പ: ശബരിമലയില്‍ പോലീസ് ഉദ്യോഗസ്ഥന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ എസ് സി പി ഒ കെ കെ…