Categories: TAMILNADUTOP NEWS

മലയാളി യാത്രക്കാരെ ആക്രമിച്ച് കവർച്ചാശ്രമം; സൈനികനടക്കം നാലുപേർ അറസ്റ്റിൽ

തമിഴ്നാട്ടിലെ മധുക്കര സേലം- കൊച്ചി ദേശീയപാതയില്‍ കാര്‍ തടഞ്ഞുനിര്‍ത്തി നാല് മലയാളികളെ ആക്രമിച്ച സൈനികനടക്കം നാലുപേര്‍ അറസ്റ്റില്‍. പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ ശിവദാസ്, രമേശ് ബാബു, വിഷ്ണു, മല്ലേപ്പിള്ളി സ്വദേശി അജയകുമാര്‍ എന്നിവരെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇതില്‍ വിഷ്ണു മദ്രാജ് റജിമെന്റിലെ സൈനികനാണ്. വിഷ്ണു ജോലി ചെയ്തിരുന്നത് ഉത്തര്‍പ്രദേശില്‍. കഴിഞ്ഞ നാലിനാണ് അവധിക്കെത്തിയത്.

മൂന്നു കാറുകളിലായെത്തിയ മുഖംമൂടി ധരിച്ച സംഘമാണ് കാര്‍ അടിച്ചുതകര്‍ത്ത് കവര്‍ച്ചയ്ക്ക് ശ്രമിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്‌ലം സിദ്ദിഖും ചാള്‍സ് റജിയും രണ്ട് സഹപ്രവര്‍ത്തകരും ആക്രമണത്തിന് ഇരയായത്. ബെംഗളൂരുവില്‍നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകള്‍ വാങ്ങി മടങ്ങുന്ന വഴിയാണ് ആക്രമണം.

റെഡ് സിഗ്നലിൽ വാഹനം നിർത്തിയപ്പോഴായിരുന്നു ആക്രമണമുണ്ടായത്. കാറില്‍ കുഴല്‍പ്പണമുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. അക്രമികൾ ഉപദ്രവിക്കാൻ ശ്രമിച്ചെങ്കിലും അതിവേഗം കാറോടിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന് യുവാക്കൾ പറയുന്നു. തുടർന്ന് ചെക്ക് പോസ്റ്റിലും മധുക്കര പോലീസ് സ്റ്റേഷനിലുമെത്തി പരാതി നൽകുകയായിരുന്നു.

അക്രമണ ദൃശ്യങ്ങള്‍ കാറിന്റെ ഡാഷ് ക്യാമില്‍ പതിഞ്ഞിട്ടുണ്ട് കഴിഞ്ഞദിവസം പാലക്കാടുനിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്തു. രണ്ട് കാറുകളും പിടിച്ചെടുത്തു. മറ്റുപ്രതികൾക്കായി തെരച്ചിൽ പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
<BR>
TAGS : HIGHWAY ROBBERY | TAMILNADU | LATEST NEWS
SUMMARY : Malayali passengers attacked and robbed; Four people, including a soldier, were arrested

Savre Digital

Recent Posts

ലഡാക്കില്‍ വൻസംഘര്‍ഷം; പോലീസുമായി ജനങ്ങള്‍ ഏറ്റുമുട്ടി, നാലുപേര്‍ കൊല്ലപ്പെട്ടതായി വിവരം

ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…

20 minutes ago

ഡോക്ടറാകാൻ ആഗ്രഹമില്ല; നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ 19കാരൻ ജീവനൊടുക്കി

മുംബൈ: നീറ്റ് പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർഥി ആത്മഹത്യ ചെയ്തു. അനുരാഗ് ബോർകർ (19) ആണ് ആത്മഹത്യ ചെയ്തത്. മഹാരാഷ്ട്രയിലെ…

1 hour ago

എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്

ചെന്നൈ: കല, സാംസ്കാരിക രംഗത്തെ സംഭാവനകള്‍ക്കായി നല്‍കുന്ന ഭാരതിയാർ, എം.എസ്. സുബ്ബലക്ഷ്മി, കലൈമാമണി പുരസ്കാരങ്ങള്‍ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ചു. 2021,…

2 hours ago

സ്വയം പ്രഖ്യാപിത ആള്‍ദൈവം 16 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

ന്യൂഡല്‍ഹി: ഡല്‍ഹി ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരേ പീഡനപരാതിയുമായി വിദ്യാര്‍ഥിനികള്‍. കോളജില്‍ സാമ്പത്തികമായി…

3 hours ago

ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം

കൊച്ചി: ആലുവയില്‍ ലാബിലെ കെമിക്കല്‍ വാതകം ശ്വസിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. ആലുവ തോട്ടുമുഖം ക്രസന്റ് സ്‌കൂളിലാണ് സംഭവം. ലാബിലെ കെമിക്കല്‍…

4 hours ago

സ്വര്‍ണവിലയിൽ ഇടിവ്

തിരുവനന്തപുരം: ഇന്നലെ രണ്ടു തവണയായി 1920 രൂപ വര്‍ധിച്ച്‌ പുതിയ റെക്കോര്‍ഡ് കുറിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. പവന്…

5 hours ago