BENGALURU UPDATES

മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി

ബെംഗളൂരു: മലയാളി വിദ്യാർഥിയെ ബെംഗളൂരുവില്‍ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി.കോഴിക്കോട് വടകര വൈക്കിലിശ്ശേരി ശിവദം ഭവനത്തിൽ മുരളീധരൻ-സുമതി ദമ്പതികളുടെ മകന്‍ ജഗൻ മോഹൻ (24) ആണ് മരിച്ചത്. സോലദേവനഹള്ളിയിലെ സ്വകാര്യ കോളേജിൽ എം.ബി.എ വിദ്യാർഥിയായിരുന്നു.

ഫോണില്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്നു ബെംഗളൂരുവിലെ ബന്ധു വീട്ടുടമസ്ഥനൊപ്പം ചൊവ്വാഴ്ച താമസ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ സോലദേവനഹള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

മലബാര്‍ മുസ്ലിം അസോസിയേഷന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ വിക്ടോറിയ ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. സംസ്കാരം നാളെ രാവിലെ 10 ന് വൈക്കിലിശ്ശേരിയിലെ വീട്ടുവളപ്പില്‍ നടക്കും.
SUMMARY: Malayali student found dead at residence in Bengaluru

NEWS DESK

Recent Posts

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നാളെ വോട്ട് ചെയ്യാനായി പാലക്കാട് എത്തുമെന്ന് സൂചന

പാലക്കാട്: രണ്ട് ബലാത്സംഗക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ഒളിവിലിരിക്കെ നാളെ വോട്ട് ചെയ്യാനായി പാലക്കാട് എത്തുമെന്നാണ് സൂചന. രണ്ടാമത്തെ…

7 minutes ago

സന്ദീപ് വാര്യര്‍ക്ക് താത്കാലിക ആശ്വാസം; പോലീസ് റിപ്പോര്‍ട്ട് കിട്ടും വരെ അറസ്റ്റില്ല

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പീഡന പരാതി നല്‍കിയ യുവതിക്കെതിരെ സൈബ‍ർ അധിക്ഷേപം നടത്തിയ കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ്…

23 minutes ago

വര്‍ക്കല ക്ലിഫില്‍ വൻ തീപിടുത്തം; റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു

തിരുവനന്തപുരം: വര്‍ക്കല റിസോര്‍ട്ടില്‍ വന്‍ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടിത്തുമുണ്ടായത്. അപകടത്തില്‍ ആളപായമില്ലെങ്കിലും റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു.…

1 hour ago

‘ഗുൽദസ്ത-എ-ഗസൽ’; ഗസൽ കച്ചേരി 14 ന്

ബെംഗളൂരു: നഗരത്തിലെ ഗസൽ പ്രേമികൾക്ക്‌ അവിസ്‌മരണീയ അനുഭവമൊരുക്കുന്ന കോർട്‌ യാർഡ്‌ കൂട്ടയുടെ ഗസൽ കച്ചേരി 'ഗുൽദസ്ത എ ഗസൽ' ഡിസംബർ…

1 hour ago

‘ദീലിപിന് നീതി കിട്ടിയതില്‍ സന്തോഷം, മാങ്കൂട്ടത്തിലിനെ പിന്തുണച്ചതില്‍ കുറ്റബോധമില്ല’; രാഹുല്‍ ഈശ്വര്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെ വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോര്‍ട്ട്…

3 hours ago

വി സി നിയമനം; വിട്ടുവീഴ്ചക്കില്ലെന്ന് ഗവര്‍ണറും സര്‍ക്കാറും

തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുമായുള്ള സർക്കാരിന്റെ അനുനയ നീക്കം പാളി.…

3 hours ago