LATEST NEWS

മലയാളി വിദ്യാര്‍ഥിനി രാജസ്ഥാനിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍

കണ്ണൂർ: മലയാളി വിദ്യാർഥിനിയെ രാജസ്ഥാനിലെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂർ കാവിന്മൂല മിടാവിലോട് പാർവതി നിവാസില്‍ പൂജയാണ് (23) മരിച്ചത്. രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്ററിനറി കോളേജിലെ മൂന്നാം വർഷ വിദ്യാർഥിനിയാണ് പൂ‌ജ. മരണത്തിനുപിന്നിലെ കാരണം ഇതുവരെ വ്യക്തമല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

നവംബർ 28ന് രാത്രികോളേജ് ഹോസ്റ്റലില്‍ വച്ച്‌ പെണ്‍കുട്ടി ആത്മഹത്യ ചെയ്തെന്നാണ് വിവരം. നാട്ടിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ പയ്യാമ്പലത്ത് സംസ്കരിച്ചു. ‍എഇഎസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍ ജീവനക്കാരിയായ സിന്ധുവാണ് അമ്മ. അച്ഛൻ വസന്തൻ. ഇവരുടെ ഏകമകളാണ് പൂജ.

SUMMARY: Malayali student found hanging in hostel in Rajasthan

NEWS BUREAU

Recent Posts

അതിജീവിതയെ അപമാനിച്ച സംഭവം; മുന്‍കൂര്‍ ജാമ്യം തേടി സന്ദീപ് വാര്യര്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയെ അപമാനിച്ചെന്ന കേസില്‍ മുൻകൂർ ജാമ്യം തേടി കെപിസിസി ജനറല്‍…

23 minutes ago

ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം; രോഗബാധ 10 വയസുകാരന്

ആലപ്പുഴ: അമീബിക് മസ്തിഷ്കജ്വരം ആലപ്പുഴയിലും സ്ഥിരീകരിച്ചു. തണ്ണീർമുക്കം സ്വദേശിയായ 10 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍…

2 hours ago

സ്വര്‍ണവില ഇന്നും വര്‍ധിച്ചു

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവില ഇന്നും വര്‍ധിച്ചു. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് നിഗമനം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വലിയ തോതില്‍…

3 hours ago

കിഫ്ബി മസാല ബോണ്ട് കേസ്; ഫെമ ചട്ട ലംഘനം കണ്ടെത്തി, മുഖ്യമന്ത്രിക്ക് ഇഡിയുടെ നോട്ടീസ്

തിരുവനന്തപുരം: കിഫ്ബി മസാലബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കാരണം കാണിക്കൽ നോട്ടീസ്. ഫെമ ചട്ട…

4 hours ago

ബിജെപി പ്രവര്‍ത്തകനായ ഓട്ടോ ഡ്രൈവറുടെ വീട്ടില്‍ നാല് വാഹനങ്ങള്‍ കത്തി നശിച്ചു

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ ബിജെപി പ്രവർത്തകന്റെ വീട്ടില്‍ നിർത്തിയിട്ടിരുന്ന നാല് വാഹനങ്ങള്‍ കത്തിനശിച്ചു. ചിറയിൻകീഴ് പുളിമൂട്ടില്‍ കടവ് പാലത്തിനു സമീപം…

4 hours ago

ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ല; ഓഡിയോ രാഹുലിന്റെത് തന്നെയെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലും അതിജീവിതയും തമ്മിലുള്ള ശബ്ദരേഖയില്‍ കൃത്രിമം നടന്നിട്ടില്ലെന്നു പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. പബ്ലിക് ഡൊമെയ്നില്‍ നിന്നെടുത്ത…

4 hours ago