BENGALURU UPDATES

മലയാളി വിദ്യാർഥികളെ ആക്രമിച്ച് ഫോൺ കവർന്ന സംഭവം; പ്രതികൾ പിടിയില്‍

ബെംഗളൂരു: കെങ്കേരിയിൽ ആർആർ നഗറിൽ കഴിഞ്ഞ ദിവസം മലയാളിവിദ്യാർഥികളെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകൾ കവർന്ന സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. ആർ. വിഘ്‌നേശ്(29), കെ. ഹേമന്ത്(23), എസ്. ബാലാജി (21), വിശാൽ മൂർത്തി (23), കെ.ആർ. പ്രജ്വൽ (23) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി 11.45-ഓടെയാണ് സംഭവം. ഇടുക്കി, കണ്ണൂർ സ്വദേശികളായ വിദ്യാർഥികൾക്കാണ് ഫോണുകള്‍ നഷ്ടപ്പെട്ടത്. ഭക്ഷണം കഴിച്ചതിന് ശേഷം താമസസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം. സ്ഥലത്ത് സ്കൂട്ടറിൽ എത്തിയ അക്രമി ഇവരെ തടഞ്ഞു നിർത്തി വടിവാൾ വീശി ഭയപ്പെടുത്തി മൊബൈൽ ഫോണുകള്‍ തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.

വിദ്യാര്‍ഥികള്‍ കെങ്കേരി പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. ഇതിനിടെ നഷ്ടപ്പെട്ട ഒരു ഫോണിലേക്ക് വിളിച്ചപ്പോൾ കോൾ എടുത്തയാൾ പണം നൽകാമെങ്കിൽ ഫോൺ തിരികെ നൽകാമെന്ന് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ പറഞ്ഞസ്ഥലത്ത് വിദ്യാര്‍ഥികള്‍ പോലീസിന് ഒപ്പമെത്തിയെങ്കിലും അക്രമികള്‍ എത്തിയില്ല. കെങ്കേരി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ വലയിലായത്.
SUMMARY: Malayali students were attacked and robbed of their phones; The accused are under arrest

NEWS DESK

Recent Posts

ഗാസയിൽ ഇസ്രയേലിന്റെ കനത്ത വ്യോമാക്രമണം; 28 മരണം

ഗാസ: ഗാസ മുനമ്പില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം. ഏകദേശം 28 പേര്‍ കൊല്ലപ്പെട്ടതായി ആക്രമണത്തില്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.…

10 minutes ago

ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ന്യുഡൽഹി: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. എൻഡിഎ സംയുക്ത നിയമസഭാകക്ഷി യോഗമാണു നിതീഷിനെ നേതാവായി തിരഞ്ഞെടുത്തത്.…

38 minutes ago

ഇടുക്കിയിൽ സ്കൂൾ ബസ് കയറി നാലു വയസ്സുകാരി മരിച്ച സംഭവത്തില്‍ ഡ്രൈവറെ അറസ്റ്റ് ചെയ്തു

ഇടുക്കി: ഇടുക്കി ചെറുതോണിയിൽ സ്കൂൾ ബസ് കയറി വിദ്യാർഥി മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ പൈനാവ് സ്വദേശി എം എസ് ശശിയെ പോലീസ്…

45 minutes ago

തൃശൂരിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ചു; 12 പേർക്ക് പരുക്ക്

തൃശൂർ: തൃശൂർ കൊടകരയിൽ കണ്ടെയ്നർ ലോറിയും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച പുലർച്ചെ 2.45ന് ആയിരുന്നു അപകടം നടന്നത്.…

52 minutes ago

നമ്മ മെട്രോ യെല്ലോ ലൈന്‍; ആറാമത്തെ ട്രെയിന്‍ ഉടന്‍

ബെംഗളൂരു: ആർവി റോഡ്‌ മുതല്‍ ബൊമ്മസാന്ദ്ര വരെയുള്ള നമ്മ മെട്രോ യെല്ലോ ലൈനിൽ ആറാമത്തെ ട്രെയിന്‍ ഉടൻ ട്രാക്കിലിറങ്ങും. പുതിയ…

1 hour ago

കേരളസമാജം കർണാടക ക്രിസ്മസ് -പുതുവത്സരാഘോഷം ഡിസംബർ 20 ന്

ബെംഗളൂരു: കേരളസമാജം കർണാടക ക്രിസ്മസ് -പുതുവത്സരാഘോഷം ഡിസംബർ 20 ന് യെലഹങ്ക സാറ്റലൈറ്റ് ടൗൺ ഡോ. ബി ആർ അംബേദ്കർ…

2 hours ago