LATEST NEWS

മസ്തിഷ്കാഘാതം; മലയാളി മധ്യവയസ്ക ബെംഗളൂരുവിൽ അന്തരിച്ചു

ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ സ്വദേശിനി ഹസീന (58) ആണ് മരിച്ചത്. ആർടി നഗർ, കനക നഗറിലായിരുന്നു വർഷങ്ങളോളമായി കുടുംബസമേതം താമസിച്ചിരുന്നത്. അസുഖത്തെ തുടർന്ന് ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകുന്നേരം നാല്മണിയോടെയായിരുന്നു അന്ത്യം. തുടർന്ന് ഓൾ ഇന്ത്യ കെഎംസിസി ബെംഗളൂരു വനിതാ പ്രവർത്തകരുടെ സഹായത്തോടെ ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യ കർമ്മങ്ങൾ ചെയ്തു നാട്ടിലേക്ക് കൊണ്ടുപോയി. മക്കൾ: അബ്ദുൽ സമദ്, മുംതാസ്. ഖബറടക്കം ചാഴൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

SUMMARY: Malayali woman dies of brain injury in Bengaluru

NEWS DESK

Recent Posts

റഷ്യൻ ഹെലികോപ്റ്റര്‍ അപകടം; മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

മോസ്‌കോ: റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം ഒരു വ്യോമയാന കമ്പനിയിലെ മുതിര്‍ന്ന ജീവനക്കാരുമായി പോയ റഷ്യന്‍ ഹെലികോപ്റ്റര്‍…

44 minutes ago

കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ ബെംഗളൂരു വാർഷിക ദിനാഘോഷം

ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷിക ദിനാഘോഷം നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടന്നു. മുൻ കേരള ചീഫ്…

1 hour ago

ബീദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി

ബെംഗളൂരു: ബീദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി. സമാജം പ്രസിഡന്റ്‌ പിവി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന…

2 hours ago

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി; ഡിസംബര്‍ 9, 11 തിയ്യതികളില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര്‍ 9, 11 തിയ്യതികളില്‍. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്.…

2 hours ago

കൊല്ലത്ത് ആംബുലൻസ് തടഞ്ഞു നിര്‍ത്തി ഡ്രൈവറെ മര്‍ദിച്ച സംഭവം; രണ്ട് പ്രതികള്‍ പിടിയില്‍

കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച രണ്ട് പ്രതികള്‍ പിടിയില്‍. രോഗിയുമായി പോയ…

3 hours ago

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന്…

4 hours ago