ബെംഗളൂരു : രണ്ട് ലക്ഷം രൂപയുടെ എംഡിഎംഎയുമായി മൂന്ന് മലയാളികൾ കര്‍ണാടകയില്‍ വാഹന പരിശോധനക്കിടെ പോലീസ് പിടിയിലായി. മാണ്ഡ്യ. മഹാവീർ സർക്കിളിൽ വെച്ച് 77 ഗ്രാം എംഡിഎംഎ കൈവശം വെച്ചതിന് കേരളത്തിൽനിന്നുള്ള മൂന്ന് പേരെ അറസ്റ്റ് ചെയ്തതതായി മാണ്ഡ്യ ഈസ്റ്റ് പോലീസ് അറിയിച്ചു. പ്രതികളിൽ ഒരാൾ ബാഗുമായി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ഇയാളെ ഓടിച്ചിട്ട് പിടികൂടി. വ്യാഴാഴ്ച വൈകീട്ടാണ് മൂവരും പിടിയിലായത്.
ചോദ്യംചെയ്യലിൽ, ബെംഗളൂരുവിലെ ഒരു മലയാളിയിൽനിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നും കേരളത്തിലേക്കുള്ള യാത്രയിലായിരുന്നുവെന്നും മൂവരും സമ്മതിച്ചതായി പോലീസ് പറഞ്ഞു. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
<br>
TAGS ; DRUGS CASE
SUMMARY : Malayalis caught with MDMA worth Rs 2 lakh in Karnataka
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…