ബിഎംടിസി ബസിടിച്ച് മാൾ ജീവനക്കാരൻ മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ ബിഎംടിസി ബസിടിച്ച് മാൾ ജീവനക്കാരൻ മരിച്ചു. മൈസൂരു സ്വദേശി കെആർ പുരം നിസർഗ ലേഔട്ടിൽ താമസക്കാരനായ ജെ. എൻ.സുപ്രീത് (33) ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ മാൾ ജീവനക്കാരനാണ് സുപ്രീത്.

ഇരുചക്രവാഹനത്തിന് സമീപം നിൽക്കുകയായിരുന്ന സുപ്രീതിനെ ബിഎംടിസി ബസ് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. ഓൾഡ് മദ്രാസ് റോഡിലെ ഐടിഐ ജംഗ്ഷന് സമീപമായിരുന്നു അപകടം. കെആർ പുരം ഭാഗത്തേക്കു പോവുകയായിരുന്ന ബിഎംടിസി ബസാണ് സുപ്രീതിനെ ഇടിച്ചത്.

നാട്ടുകാർ ഉടൻ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുപ്രീതിന്റെ ഭാര്യ ഈശ്വരിയുടെ പരാതിയിൽ കെആർ പുരം പോലീസ് ഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റർ എടുത്തു. അപകടത്തിനിടെയാക്കിയ ബിഎംടിസി ബസ് പോലീസ് പിടിച്ചെടുത്തു.

TAGS: BENGALURU | ACCIDENT
SUMMARY: BMTC bus crushes man to death

Savre Digital

Recent Posts

വിജയ്‌ക്കെതിരെ കേസെടുക്കണം; വോട്ട് അഭ്യർഥനയിൽ കുട്ടികളെ വൈകാരികമായി ചൂഷണം ചെയ്തെന്ന് പരാതി

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി.രാഷ്‌ട്രീയ നേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച്‌…

1 minute ago

ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷന്‍ കുടുംബസംഗമം

ബെംഗളുരു: ബെംഗളുരു സ്റ്റേജ് ക്രാഫ്റ്റ് ക്രിയേഷന്‍ സംഘടിപ്പിച്ച കുടുംബസംഗമം അലിയൂര്‍ രാമനാഥ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹെറാള്‍ഡ് ലെനിന്‍ അധ്യക്ഷത…

49 minutes ago

വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ സൂര്യാഘാതമേറ്റ് ചികില്‍സയിലായിരുന്ന യുവാവ് മരിച്ചു. ഇടവ വെണ്‍കുളം സ്വദേശി ഷൈന്‍ (40) ആണ് അന്തരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍…

53 minutes ago

സ്വര്‍ണവിലയില്‍ ഇടിവ്

തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 65 രൂപ കുറഞ്ഞ് 14025 രൂപയായി. പവന്…

2 hours ago

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടം; രണ്ടു മലയാളി യുവാക്കൾ മരിച്ചു

ബെംഗളൂരു: രാംനഗര ബെംഗളൂരു- മൈസൂരു എക്സ്പ്രസ് പാതയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കാസറഗോഡ് വെള്ളരിക്കുണ്ട് സ്വദേശി സുബിൻ…

2 hours ago

വിവാഹം നടക്കേണ്ട ദിവസം വരന്‍ മരിച്ചു; അസുഖബാധിതനായത് കഴിഞ്ഞദിവസം

എറണാകുളം: തൃപ്പൂണിത്തുറയിൽ വിവാഹ ദിവസം വരൻ മരിച്ചു. തൃപ്പൂണിത്തുറ ചാത്താരി വിളങ്ങാട്ടിൽ ജോണിന്റെ (സെയ്ന്റ് ആന്റണീസ് ഫോട്ടോസ്റ്റാറ്റ്, കിഴക്കേക്കോട്ട )…

3 hours ago