LATEST NEWS

ഗര്‍ഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ തല്ലിക്കൊന്നു; യുവാവ് അറസ്റ്റില്‍

അഹമ്മദാബാദ്: ഗർഭിണിയായ ഭാര്യയെ കടിച്ച പൂച്ചയെ ക്രൂരമായി തല്ലിക്കൊന്ന 21-കാരൻ പിടിയില്‍. വഡാജ് സ്വദേശിയായ രാഹുല്‍ ദൻതാനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പൂച്ചയെ കൊല്ലുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. പൂച്ചയ്ക്ക് പാല്‍ കൊടുക്കുന്നതിനിടെ യുവതി പാത്രം നീക്കിയതോടെ കയ്യില്‍ കടിക്കുകയായിരുന്നു.

ആറ് മാസം ഗർഭിണിയായ യുവതിക്ക് ഇതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ യുവാവ് പൂച്ചയെ തല്ലിക്കൊല്ലുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ രാഹുല്‍ ദൻതാനി സുഹൃത്തുക്കളുടെ സഹായത്തോടെ പൂച്ചയെ ചാക്കിലാക്കി. അഹമ്മദാബാദ് മുനിസിപ്പല്‍ കോർപ്പറേഷന് സമീപമുള്ള അപാർട്‌മെന്റിന് പരിസരത്ത് വെച്ച്‌ രാഹുല്‍ പൂച്ചയെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു.

ആദ്യം ചാക്കോടെ പൂച്ചയെ നിലത്തടിച്ചു. പിന്നീട് പൂച്ചയെ പുറത്തിട്ട് വടികൊണ്ട് തല്ലുകയും കഴുത്തില്‍ ചവിട്ടിപ്പിടിച്ച്‌ കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. കെട്ടിടത്തിലുണ്ടായിരുന്ന ചിലർ ഈ ദൃശ്യം ഫോണില്‍ പകർത്തുകയും സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തതോടെ മൃഗസംരക്ഷണ സമിതി പ്രവർത്തകർ പരാതി നല്‍കുകയായിരുന്നു. ദൃശ്യം പരിശോധിച്ചതിന് പിന്നാലെ പോലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തു.

SUMMARY: Man arrested for beating cat to death after it bit his pregnant wife

NEWS BUREAU

Recent Posts

2027 ഡിസംബറോടെ ബെംഗളൂരു മെട്രോ റെയില്‍ ശൃംഖല 175 കിലോമീറ്ററിലേക്ക് വികസിപ്പിക്കും; ഡി കെ ശിവകുമാര്‍

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…

54 minutes ago

സംസ്ഥാനത്ത് പുതിയ തിരിച്ചറിയല്‍ രേഖ; ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ് നല്‍കുംമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…

2 hours ago

വൻ മയക്കുമരുന്ന് വേട്ട; 99 ഗ്രാം എംഡിഎംഎയുമായി മൂന്നു പേര്‍ പിടിയില്‍

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം പനച്ചിപ്പാറയില്‍ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നു യുവാക്കളാണ് പിടിയിലായത്. ഇവരില്‍ നിന്നും 99…

3 hours ago

മുഖ്യമന്ത്രിയുടെ ഹെലികോപ്ടറിന് നാല് കോടി അനുവദിച്ച്‌ ധനവകുപ്പ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റർ വാടകയായി 4 കോടി രൂപ അനുവദിച്ച്‌ ധനവകുപ്പ്. 5 മാസത്തെ വാടകയാണ് അനുവദിച്ചിരിക്കുന്നത്.…

4 hours ago

ദിലീപിന് കിട്ടിയ ആനുകൂല്യം തനിക്കും വേണം; നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിൻ ഹൈക്കോടതിയില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. കൃത്യം നടന്ന…

4 hours ago

എം.എം.എ 90ാം വർഷികം: ലോഗോ പ്രകാശനം ചെയ്തു

ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷൻ 90ാം വാർഷിക ആഘോഷ ലോഗോ എൻ.എ ഹാരിസ് എം.എല്‍.എ പ്രസിഡണ്ട് ഡോ. എൻ.എ മുഹമ്മദിന്…

4 hours ago