Categories: KARNATAKATOP NEWS

മോഷ്ടിച്ച പണം ഉപയോഗിച്ച് കാമുകിക്ക് വീട് സമ്മാനിച്ചു; യുവാവ് പിടിയിൽ

ബെംഗളൂരു: മോഷ്ടിച്ച പണം ഉപയോഗിച്ച് കാമുകിക്ക് ആഡംബര വീട് സമ്മാനിച്ച യുവാവ് പിടിയിൽ. ബെംഗളൂരുവിൽ താമസിക്കുന്ന പഞ്ചാക്ഷരി സ്വാമിയാണ് (37) പിടിയിലായത്. മൂന്ന് കോടി രൂപ മുടക്കിയാണ് ഇയാൾ കാമുകിക്ക് വീട് നിർമിച്ചത്.

ദീർഘനാളായി മഡിവാള പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതി. മഹാരാഷ്ട്രയിലെ സോലാപുർ സ്വദേശിയായ ഇയാൾ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. 2003 മുതൽ മോഷണം ആരംഭിച്ച ഇയാൾ 2009 ആയപ്പോഴേക്കും മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. കുറ്റകൃത്യങ്ങളിലൂടെ കോടികളുടെ സ്വത്ത് സമ്പാദനം നടത്തിയ ഇയാൾക്ക് 2014-15 കാലഘട്ടത്തിൽ കന്നഡയിലെ പ്രമുഖ നടിയുമായി പ്രണയബന്ധമുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

കൊൽക്കത്തയിൽ മൂന്ന് കോടി രൂപ ചെലവിട്ട് വീട് നിർമിക്കുകയും 22 ലക്ഷം രൂപയോളം വില വരുന്ന അക്വേറിയം സമ്മാനമായും ഇയാൾ നൽകിയിരുന്നു. ഇയാളിൽ നിന്നും സ്വർണം ഉരുക്കി സ്വർണ ബിസ്‌കറ്റുകളാക്കി മാറ്റാൻ ഉപയോഗിക്കുന്ന ഇരുമ്പ് ദണ്ഡും ഫയർ ഗണ്ണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിലവിൽ 181 ഗ്രാം സ്വർണ ബിസ്‌ക്കറ്റുകൾ, 333 ഗ്രാം വെള്ളി എന്നിവയും പോലീസ് പിടിച്ചെടുത്തു.

TAGS: BENGALURU | ARREST
SUMMARY: Bengaluru Police arrests a thief who gifted ₹3 crore worth home to his girl friend

Savre Digital

Recent Posts

മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ അന്തരിച്ചു

കൊച്ചി: മുതിർന്ന സിപിഐ എം നേതാവ് കെ എം സുധാകരൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് എറണാകുളം…

14 minutes ago

പ്രതിമാസ സെമിനാർ ഇന്ന്

ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷൻ പ്രതിമാസ സെമിനാർ ഇന്ന് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ് സ്കൂളിൽ നടക്കും. "സത്യാനന്തരകാലം…

25 minutes ago

ക​ണ്ണീ​രാ​യി സു​ഹാ​ൻ; 21 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തി

പാ​ല​ക്കാ​ട്: ചി​റ്റൂ​രി​ല്‍ കാ​ണാ​താ​യ ആ​റ് വ​യ​സു​കാ​ര​ൻ സു​ഹാ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 21 മ​ണി​ക്കൂ​ർ നീ​ണ്ട തി​ര​ച്ചി​ലി​നൊ​ടു​വി​ൽ വീ​ടി​ന് സ​മീ​പ​ത്തെ കു​ള​ത്തി​ൽ…

2 hours ago

കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു

ബെംഗളുരു: ചാമരാജനഗറിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കടുവയുടെ ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. മുരളഹള്ളിയി ഫോറസ്റ്റ‌് ക്യാംപിൽ ജോലി ചെയ്യുന്ന…

3 hours ago

തായ്‌വാനിൽ വന്‍ ഭൂചലനം; 7.0 തീവ്രത

തായ്പേയ്: തായ്‌വാനിൽ  വന്‍ഭൂചലനമെമന്ന് റിപ്പോര്‍ട്ടുകള്‍ റിക്ടര്‍ സ്‌കെയിലിര്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. തലസ്ഥാനമായ തായ്‌പേയിലെ കെട്ടിടങ്ങളെ ഭൂചലനം സാരമായി…

3 hours ago

മെട്രോ സ്റ്റേഷനിൽ യുവതിയെ ഭർത്താവ് കുത്തി പരുക്കേൽപ്പിച്ചു

ആ​ലു​വ: മെ​ട്രോ സ്റ്റേ​ഷ​നി​ൽ വ​ച്ച് ഭാ​ര്യ​യെ ഭ​ർ​ത്താ​വ് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. ച​ങ്ങ​മ്പു​ഴ ന​ഗ​ർ സ്വ​ദേ​ശി മ​ഹേ​ഷാ​ണ് ഭാ​ര്യ നീ​തു​വി​നെ കു​ത്തി​പ്പ​രു​ക്കേ​ൽ​പ്പി​ച്ച​ത്. കൊ​ച്ചി…

4 hours ago